ഇത്രയും നാള്‍ ഞാന്‍ ഈ സിനിമയിലൊക്കെ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ,അരിക്കൊമ്പന് നല്ല ഫാന്‍സ് ഉണ്ട് ; ടി.ജി രവി
നാല് പതിറ്റാണ്ടിലേറെയായി മലയാളത്തിലെ ശ്രദ്ധേയനായ നടനും നിർമ്മാതാവുമൊക്കെയാണ് ടി.ജി രവി. 1944 മെയ് 16ന് തൃശ്ശൂര്‍ ജില്ലയിലെ മൂര്‍ക്കനിക്കരയിൽ ജനിച്ച അദ്ദേഹം നാടകലോകത്തു നിന്നാണ് സിനിമയിലേക്കെത്തിയത്. 1973 കാലഘട്ടംമുതൽ അദ്ദേഹം സിനിമാലോകത്തുണ്ട്. അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി.
അരിക്കൊമ്പനും ചക്കക്കൊമ്പനും വരെ ഫാന്‍സുള്ള ഇക്കാലത്ത് തനിക്ക് മാത്രം ആരാധകര്‍ ഇല്ലെന്ന് നടന്‍ ടി.ജി രവി. ഇത്രയും നാള്‍ സിനിമയില്‍ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ടും തനിക്ക് ഫാന്‍സില്ലാത്തത് കഷ്ടമാണ് എന്നാണ് ടി.ജി രവി പറയുന്നത്.
”അരിക്കൊമ്പനും ചക്കക്കൊമ്പനും വന്നപ്പോള്‍ വിവാദം തന്നെയാണ്. ഇപ്പോള്‍ അതിന് ഫാന്‍സ് ഉണ്ട്. എനിക്ക് ഫാന്‍സില്ല. എന്തൊരു കഷ്ടമാണല്ലേ. ഇത്രയും നാള്‍ ഞാന്‍ ഈ സിനിമയിലൊക്കെ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ.””അരിക്കൊമ്പന് നല്ല ഫാന്‍സ് ഉണ്ട്. അതിന്റെ അതിന്റെ പേരില്‍ പൈസ പിരിക്കുന്നുമുണ്ട്. കാലം പോയപോക്കേ” എന്നാണ് തമാശയോടെ ടി.ജി രവി മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
തൊണ്ണൂറുകള്‍ മുതല്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ താരമാണ് ടി.ജി രവി. 176 ഓളം സിനിമയില്‍ വേഷമിട്ട താരം മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും, കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും, ക്രിട്ടിക്‌സ് അവാര്‍ഡും നടന്‍ നേടിയിട്ടുണ്ട്.
ഇടയ്ക്ക് സിനിമയില്‍ നിന്നും വിട്ടുനിന്ന് റബ്ബര്‍ കമ്പനി വ്യവസായത്തിലേക്ക് ടി.ജി രവി പോയിരുന്നു. എന്നാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നു. ‘മാളികപ്പുറം’ എന്ന ചിത്രത്തിലാണ് നടന്‍ ഒടുവില്‍ വേഷമിട്ട ചിത്രം.
