Connect with us

വേദനയാൽ ഹൃദയം നിന്ന് പോകുന്നു ;ധീര ജവാന്മാരെ ഓർത്ത് മോഹൻലാൽ !

Malayalam Breaking News

വേദനയാൽ ഹൃദയം നിന്ന് പോകുന്നു ;ധീര ജവാന്മാരെ ഓർത്ത് മോഹൻലാൽ !

വേദനയാൽ ഹൃദയം നിന്ന് പോകുന്നു ;ധീര ജവാന്മാരെ ഓർത്ത് മോഹൻലാൽ !

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത കണ്ണു നീരോടെയും വേദനയോടെയുമാണ് രാജ്യം കേട്ടത്. 44 സിആർപിഎഫ് ജവാന്മാരാണ് ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. രാജ്യത്തിനു വേണ്ടി സ്വജീവൻ അർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നാനാ തുറയിലുള്ളവർ രംഗത്ത് വന്നു. ജവാന്മാർക്ക്
ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാതാരങ്ങളും രംഗത്തുണ്ട്. ജവാന്മാരുടെ വീര മൃത്യുവിൽ സങ്കടം രേഖപ്പെടുത്തി മോഹൻലാലും രംഗത്തെത്തി. വേദനയാൽ ഹൃദയം നിന്ന് പോകുന്നു എന്ന് മോഹൻലാൽ പറഞ്ഞു.

“രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുന്നു. അവർ വേദനങ്ങളെ അതിജീവിച്ച് പൂർവ്വസ്ഥിതിയിലാകാൻ നമുക്കു പ്രാർത്ഥിക്കാം, നമുക്ക് അവരുടെ ദുഖത്തിൽ പങ്കുചേരാം,” മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിക്കുന്നു.

ആമിർ ഖാൻ, അനുഷ്ക ശർമ്മ, അക്ഷയ് കുമാർ, ഹാൻസിക, അനുപംഖേർ, മാധവൻ, സൂര്യ, നിവിൻ പോളി തുടങ്ങി നിരവധിയേറെ പേരാണ് പ്രാർത്ഥനകളോടെ ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നത്. നിരവധി താരങ്ങൾ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

“പുൽവാമയിലെ ഭീകരാക്രമണത്തിൽ മരിച്ച സി ആർ പി എഫ് ജവാന്മാരെ കുറിച്ചുള്ള വാർത്ത ഹൃദയം തകരുന്ന വേദനയോടെയാണ് വായിച്ചത്. വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” ആമിർ​ഖാൻ ട്വിറ്ററിൽ കുറിക്കുന്നു.

terror attack condolences-mohanlal

More in Malayalam Breaking News

Trending

Recent

To Top