Connect with us

മധുര രാജ മൊബൈലിൽ പകർത്താൻ ശ്രമിച്ച പതിനാലുകാരനെ കയ്യോടെ പിടികൂടി മമ്മൂട്ടി ഫാൻസ്‌ !

Malayalam Breaking News

മധുര രാജ മൊബൈലിൽ പകർത്താൻ ശ്രമിച്ച പതിനാലുകാരനെ കയ്യോടെ പിടികൂടി മമ്മൂട്ടി ഫാൻസ്‌ !

മധുര രാജ മൊബൈലിൽ പകർത്താൻ ശ്രമിച്ച പതിനാലുകാരനെ കയ്യോടെ പിടികൂടി മമ്മൂട്ടി ഫാൻസ്‌ !

മമ്മൂട്ടിയുടെ മാസ്സ് ചിത്രം മധുര രാജ തിയേറ്ററുകളിൽ നിറഞ്ഞു പ്രദർശനം തുടരുകയാണ്. അതിനിടെ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിച്ച പതിനാലുകാരൻ പിടിക്കപ്പെട്ടു.

പെരിന്തല്‍മണ്ണയിലെ തിയേറ്ററിനുള്ളില്‍ വെച്ച് ചിത്രം പകര്‍ത്താന്‍ ശ്രമിക്കവെയാണ് 14കാരനെ പിടികൂടിയത്. ചിത്രത്തിന്റെ 50 മിനിറ്റോളം പ്രതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പ്രതി ചിത്രം പകര്‍ത്തുന്നത് കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. നേരത്തെ ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തരുതെന്ന് മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

തിയേറ്ററുകളില്‍ നിന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലും, വാട്‌സ്ആപ് സ്റ്റാറ്റസ് വഴി പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ നിത്യ സംഭവങ്ങളാണ്. ഇത് സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും, ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും,ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

teenager arrested for copying film from theater

More in Malayalam Breaking News

Trending

Recent

To Top