Connect with us

ഒടിയനെ വെല്ലുവിളിച്ച് തമിഴ് റോക്കേർസ് !! കളി നടക്കില്ലെന്ന് അണിയറപ്രവർത്തകർ…

Malayalam Breaking News

ഒടിയനെ വെല്ലുവിളിച്ച് തമിഴ് റോക്കേർസ് !! കളി നടക്കില്ലെന്ന് അണിയറപ്രവർത്തകർ…

ഒടിയനെ വെല്ലുവിളിച്ച് തമിഴ് റോക്കേർസ് !! കളി നടക്കില്ലെന്ന് അണിയറപ്രവർത്തകർ…

ഒടിയനെ വെല്ലുവിളിച്ച് തമിഴ് റോക്കേർസ് !! കളി നടക്കില്ലെന്ന് അണിയറപ്രവർത്തകർ…

ഇന്ത്യൻ സിനിമ അണിയറപ്രവർത്തകരുടെ പേടി സ്വപ്‌നമാണ് തമിഴ് റോക്കേർസ്. ഏതൊരു സിനിമ റിലീസ് ചെയ്ത ഉടനെ സൈറ്റിൽ ഇടുകയും അത് വഴി സിനിമ നിർമ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നത് കാരണം എല്ലാവരുടെയും കണ്ണിലെ കരടാണിവർ. ഇടയ്ക്ക് ചില അഡ്‌മിൻസ് ഒക്കെ അറസ്റ്റ് ചെയ്യപ്പെടാറുണ്ടെങ്കിലും അടിവേരറുക്കാൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല.

ഇപ്പോഴിതാ തമിഴ് റോക്കേഴ്‌സിന്റെ പുതിയ ഭീഷണി ഒടിയനു നേരെയാണ്. ഒടിയൻ റിലീസ് ചെയ്താൽ ഉടൻ തന്നെ സൈറ്റിൽ ഇടും എന്നായിരുന്നു ഭീഷണി. എന്നാൽ ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത് ചിലവാകില്ല എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 2.0 യുടെ ടീം ചെയ്‌ത പോലെ സൈറ്റിൽ അവർ അപ്‌ലോഡ് ചെയ്‌താൽ ഉടൻ ഡിലീറ്റ് ചെയ്യുന്ന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയെന്നും അണിയറപ്രവർത്തകർ പറയുന്നു.

എന്തായാലും പതിനാലാം തിയ്യതി അകാൻ ആരാധകർ കാത്തിരിക്കുകയാണ്. ഒടിയൻ മാണിക്യന്റെ ഒടിവിദ്യകൾ കാണാൻ കൊച്ചു കുട്ടികൾ വരെ കാത്തിരിക്കുന്നു. മൂന്ന് ഭാഷകളിലായി നാലായിരത്തോളം സ്‌ക്രീനുകളിൽ ഇറങ്ങുന്ന ആ ദൃശ്യവിസ്മയത്തിനായി നമുക്കും കാത്തിരിക്കാം.

Tamilrockers against Odiyan

More in Malayalam Breaking News

Trending

Recent

To Top