Malayalam Breaking News
വിവാദങ്ങൾ സൃഷ്‌ടിച്ച് അഡൽറ്റ് കോമഡി ചിത്രം ‘ഇവനുക്ക് എങ്കയോ മച്ചമിറുക്ക്’ – പ്രധാന വേഷത്തിൽ ഷംന കാസിം !!!
വിവാദങ്ങൾ സൃഷ്‌ടിച്ച് അഡൽറ്റ് കോമഡി ചിത്രം ‘ഇവനുക്ക് എങ്കയോ മച്ചമിറുക്ക്’ – പ്രധാന വേഷത്തിൽ ഷംന കാസിം !!!
By
വിവാദങ്ങൾ സൃഷ്‌ടിച്ച് അഡൽറ്റ് കോമഡി ചിത്രം ‘ഇവനുക്ക് എങ്കയോ മച്ചമിറുക്ക്’ – പ്രധാന വേഷത്തിൽ ഷംന കാസിം !!!
തമിഴിൽ വിവാദങ്ങൾ സൃഷ്ടിച്ച് എത്തുകയാണ് ‘ ഇവനുക്ക് എങ്കയോ മച്ചമിറുക്ക് ‘. അഡൽറ്റ് കോമഡി ചിത്രത്തിൽ വിമലാണ് നായകൻ . ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം ഷംന കാസിമും എത്തുന്നുണ്ട്. ഗ്ലാമറസ് രംഗങ്ങളിൽ ഷംന ഇല്ലന്നുള്ളതാണ് ശ്രദ്ധേയം .
പോലീസ് വേഷത്തിൽ ഷംന ചിത്രത്തിൽ എത്തുന്നത്. ഇരുട്ട് അറയിൽ മുരട്ടു കൂത്ത്എന്ന അഡൽറ്റ് കോമഡിയുടെ വിജയം മുന്നിൽ കണ്ടാണ് ‘ ഇവനുക്ക് എങ്കയോ മച്ചമിറുക്ക് ‘ എത്തുന്നത്. എന്നാൽ വലിയ വിമര്ശനമാണ് ചിത്രത്തിന് എതിരെ ഉയരുന്നത്.
എ ആര്‍ മുകേഷ് സംവിധാനം ചെയ്യുന്ന തമിഴ് അഡള്‍ട്ട് കോമഡി ചിത്രമാണ് ‘ ഇവനിക്ക് എങ്കയോ മച്ചമിറുക്ക്’. വിമല്‍, സിങ്കപ്പുലി, ആഷ്‌ന സവേരി, മിയ ലിയോണ്‍, മന്‍സൂര്‍ അലിഖാന്‍, പൂര്‍ണ (ഷംന) എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
tamil adult comedy movie ivanuku engeyo macham irukku
പ്രിയ വാര്യരും ഒമർ ലുലുവും കടുത്ത പിണക്കത്തിൽ ? അവസാന ഷെഡ്യൂളില്‍ പ്രിയ ഒമറിനോട് സംസാരിക്കാന്‍ പോലും തയാറായില്ലെന്നു റിപ്പോർട്ട്
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ലോകമെമ്പാടും ആരാധകരെ നേടി തരംഗമായി ആളാണ് പ്രിയ വാര്യർ. ആദ്യ ഗാനത്തിന് കിട്ടിയ സ്വീകാര്യത എന്നാൽ രണ്ടാം ഗാനത്തിന് ലഭിച്ചില്ല. കാരണം , പ്രിയയെ വാഴ്ത്തി പാടിയവർ തന്നെ അവരുടെ ഓരോ പ്രവർത്തികളെയും വിമർശിക്കാനും തുടങ്ങിയിരുന്നു. റെക്കോർഡ് ഡിസ്‌ലൈക്കാണ് എടി പെണ്ണെ എന്ന ഗാനം നേടിയത്.
ഇതിനെ തുടർന്ന് സംവിധായകൻ ഒമർ ലുലു രംഗത്തെത്തി പ്രിയയോടുള്ള ദേഷ്യം പാട്ടിനോട് തീർക്കരുത് എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഒമർ ലുലുവും പ്രിയ വാര്യരുമത്ര രസത്തിൽ അല്ലെന്നാണ് വാർത്തകൾ. തുടക്കം മുതൽ ചിത്രം വിവാദങ്ങളിൽ കുരുങ്ങിയിരുന്നു.നിര്‍മാതാവ് ഔസേപ്പച്ചനുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ത്ത് തിരക്കഥയില്‍ വരുത്തിയ തിരുത്തലുകളോടെ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുകയായിരുന്നു. പ്രിയാ വാര്യര്‍ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ തിരുത്താന്‍ നിര്‍മാതാവ് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് സൂചന.
ഇപ്പോൾ പ്രിയാ വാര്യരും ഒമര്‍ ലുലുവും ഇതിനിടെ പിണക്കത്തിലായെന്നും സെറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അവസാന ഷെഡ്യൂളില്‍ പ്രിയ സംവിധായകനോട് സംസാരിക്കാന്‍ പോലും തയാറായില്ലെന്നും ഇതിനാല്‍ അസോസിയേറ്റ്‌സ് മുഖേനയാണ് പ്രിയക്കുള്ള രംഗങ്ങള്‍ വിശദീകരിച്ച് നല്‍കിയിരുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന പാട്ടിന് ലഭിച്ച ഡിസ്ലൈക്കുകള്‍ പ്രിയയോടുള്ള പ്രേക്ഷകരുടെ ദേഷ്യം കാരണമാണെങ്കില്‍ അത് ചിത്രത്തോട് കാണിക്കരുതെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു.അതാണ് ദേഷ്യത്തിന് കാരണമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.