Malayalam
തെന്നിന്ത്യൻ താരസുന്ദരി; ഹൊറർ നായികയായി മലയാളത്തിലേക്ക്!
തെന്നിന്ത്യൻ താരസുന്ദരി; ഹൊറർ നായികയായി മലയാളത്തിലേക്ക്!
By
മലയാളത്തിന് പുറമെ കൈനിറയെ ആരാധകരുളള താരമാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലുമാണ് താരം സജീവമെങ്കിലും നടിയുടെ ചിത്രങ്ങൾക്ക് മലയാളത്തിൽ മികച്ച പ്രേക്ഷകരുണ്ട്. ഇപ്പോഴിത താരം മലയാളത്തിൽ ചുവട് വെയ്ക്കാൻ തയ്യാറെടുക്കുകയാണത്രേ. സന്ധ്യാ മോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ഹൊറർ ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിൽ ചുവട് വയ്ക്കുന്നത്. ഇന്ത്യൻ ആർട്ട്സ് സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്.
തമന്നയെ കൂടാതെ മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്നാൽ താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംവിധായകന്റേ താന്നെയാണ് കഥയും. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അമൽ കെ. ജോബിയാണ്. ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരങ്ങള പുറത്തു വന്നിട്ടില്ല. ദിലീപ്, സനുഷ, ഭാഗ്യരാജ്, ഖുശ്ബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ, മിസ്റ്റർ മരുമകനാണ് സന്ധ്യാ മോഹൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ച് ചിത്രങ്ങളാണ് ഈ വർഷം തമന്നയുടേതായി പുറത്തിറങ്ങിയത്. പ്രഭുദേവയ്ക്കൊപ്പമുളള ദേവി 2 ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് തെലുങ്ക് ചിത്രങ്ങൾ ഉടൻ തിയേറ്ററുകളിൽ എത്തും. താരത്തിന്റെ ഒരു ബോളിവുഡ് ചിത്രവും ഈ വർഷം തിയേറ്ററുകളിൽ എത്തിയിരുന്നു.
tamanna in mollywood