Connect with us

ടി.വി.ചന്ദ്രന്റെ ‘പെങ്ങളില’ മാര്‍ച്ച് എട്ടിനെത്തും..

Malayalam Breaking News

ടി.വി.ചന്ദ്രന്റെ ‘പെങ്ങളില’ മാര്‍ച്ച് എട്ടിനെത്തും..

ടി.വി.ചന്ദ്രന്റെ ‘പെങ്ങളില’ മാര്‍ച്ച് എട്ടിനെത്തും..


പ്രശസ്ത സംവിധായകന്‍ ടി.വി.ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രമാണ് പെങ്ങളില. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച് എട്ടിന് പ്രേക്ഷകരിലേക്ക് എത്തും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയിരുന്നു.

first look poster of TV Chandran’s Pengalila

എട്ട് വയസ്സുള്ള രാധ എന്ന പെണ്കുട്ടിയും അവളുടെ വീട്ടിലെ പണിക്കാരന്‍ അഴകന് എന്ന കൂലിപ്പണിക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അഴകനായി ലാലും രാധയായി അക്ഷര കിഷോറുമാണ് സിനിമയില്‍ അഭിനയിക്കുന്നത്.

വിവിധ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നത്. അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്ത മെങ്കിലും അഴകന്റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടല് തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നതെന്ന് സംവിധായകന് ടി വി ചന്ദ്രന് വ്യക്തമാക്കി.

അഴകന് കേവലമൊരു കൂലിപ്പണിക്കാരന് മാത്രമല്ല. അയാള് കേരളത്തിലെ കീഴാള സമൂഹത്തിന്റെ പ്രതിനിധിയാണ്. അഴകന്റെ ഈ ജീവിത പശ്ചാത്തലത്തിലൂടെ കേരളത്തിലെ ഭൂമിയുടെ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും പെങ്ങളിലയില് പരോക്ഷമായി പറയുന്നുണ്ട്. തന്റെ പതിവ് ചിത്രങ്ങള് പോലെ രാഷ്ട്രീയ വിമര്ശനവും നിരീക്ഷണവും ഈ ചിത്രത്തില് ഉണ്ടെങ്കിലും പെങ്ങളില കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണെന്നും സംവിധായകന് വ്യക്തമാക്കുന്നു.

അന്തരിച്ച കവി എ. അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് പെങ്ങളില എന്ന ടൈറ്റില്. പ്രമുഖ കവി കെ. സച്ചിദാനന്ദന്റെ പുലയപ്പാട്ട് എന്ന കവിതയും അന്വര് അലി എഴുതിയ ഒരു ഗാനവും ഈ ചിത്രത്തില് ലാല് പാടുന്നുണ്ട്. നാടന് ശീലുകളുള്ള ഈ ഗാനങ്ങള് ലാല് നേരിട്ട് പാടുന്നത് മറ്റൊരു പുതുമയാണ്. സച്ചിദാനന്ദന്റെ കവിത ആദ്യമായാണ് മലയാളസിനിമയില് അവതരിപ്പിക്കുന്നതും. രാഷ്ട്രീയം സംസാരിക്കുന്നുമുണ്ട്. പ്രധാനമായും കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണ് ചിത്രം.

ബെന്‌സി പ്രൊഡക്ഷന്‌സിന്റെ ബാനറില് ബേനസീര് ആണ് ചിത്രം നിര്മ്മിക്കുന്നത്. ലാല്, നരേന്, രണ്ജി പണിക്കര്, ഇന്ദ്രന്‌സ്, ഇനിയ, ബേസില് പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്, പ്രിയങ്ക നായര്, നീതു ചന്ദ്രന്, അമ്പിളി സുനില്, ഷീല ശശി, മറീന മൈക്കിള് തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ഇക്കുറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്ഡിനായും പെങ്ങളില മത്സരിക്കുന്നുണ്ട്. മികച്ച നടനായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ ലാലും ഉള്‌പ്പെട്ടിട്ടുണ്ട്.

T.V.Chandrans Pengalila realeasing On March 8th

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top