Connect with us

എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, അടുത്തൊന്നും പറ്റുമെന്ന് തോന്നുന്നില്ല, അവളെന്റെ പുറകെ തന്നെയാണ്,; മകളുടെ വീഡിയോയുമായി സൗഭാഗ്യ

Actress

എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, അടുത്തൊന്നും പറ്റുമെന്ന് തോന്നുന്നില്ല, അവളെന്റെ പുറകെ തന്നെയാണ്,; മകളുടെ വീഡിയോയുമായി സൗഭാഗ്യ

എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, അടുത്തൊന്നും പറ്റുമെന്ന് തോന്നുന്നില്ല, അവളെന്റെ പുറകെ തന്നെയാണ്,; മകളുടെ വീഡിയോയുമായി സൗഭാഗ്യ

മലയാളികൾക്ക് ഏറെ സുപരിചിതയായ നർത്തകിയും നടിയുമാണ് താര കല്യാൺ. ഇവരുടെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖരനും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്.

ടിക് ടോക് വിഡിയോകളിലൂടെ പ്രശസ്തയായ സൗഭാഗ്യ അമ്മയുടെ ശിഷ്യനും നർത്തകനുമായി അർജിനെ വിവാഹംകഴിക്കുക ആയിരുന്നു. അർജുനും ഇന്ന് അഭിനയ രംഗത്ത് വളരെ സജീവമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം.

സൗഭാഗ്യയും ഇടയ്ക്ക് മിനിസ്‌ക്രീനിൽ എത്തിയിരുന്നു. അമൃത ടിവിയിലെ ഉരുളക്ക് ഉപ്പേരിയെന്ന ഹാസ്യ പരമ്പരയിലാണ് താരം അഭിനയിച്ചത്. അർജുനും പരമ്പരയുടെ ഭാഗമായിരുന്നു. സൗഭാ​ഗ്യയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായിരുന്നു അർജുൻ. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. തുടർന്നാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.

2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് തന്നെ സൗഭാഗ്യക്ക് ഒപ്പം വീഡിയോകളിൽ അർജുൻ എത്താറുണ്ടായിരുന്നു. ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്. വിവാഹ ശേഷം അർജുന്റെ വീട്ടിലാണ് സൗഭാഗ്യ.

സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്യാറുണ്ട്. ലോക്ക് ഡൗൺ കാലത്താണ് സൗഭാ​​ഗ്യയും യുട്യൂബിൽ സജീവമായത്. രണ്ടര ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സാണ് സൗഭാ​ഗ്യയ്ക്ക് ഉള്ളത്.

ഇപ്പോൾ അഭിനയമൊക്കെ വിട്ടു നിൽക്കുന്ന സൗഭാഗ്യയുടെ ലോകം മകളും ഡാൻസ് ക്ലാസുമാണ്. പകൽ സമയങ്ങളിൽ‌ ഭർത്താവും വീട്ടിലെ മറ്റ് അം​ഗങ്ങളും ജോലിക്കും പഠനത്തിനുമായി പുറത്ത് പോകുമ്പോൾ സൗഭാ​ഗ്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടാകാറുള്ളത്. ഒറ്റയ്ക്ക് മകളെ നോക്കുന്നതിന്റെയും ഒപ്പം വീട്ടു ജോലികൾ ചെയ്യുന്നതിന്റെയും വീഡിയോകൾ സൗഭാഗ്യ മുൻപ് യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ മകളുടെ ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

‘എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, അടുത്തൊന്നും പറ്റുമെന്ന് തോന്നുന്നില്ല. അവളെന്റെ പുറകെ തന്നെയാണ്,’ എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൗഭാഗ്യ വാഷ്‌ റൂമിന് ഉള്ളിൽ നിന്ന് പകർത്തിയിരിക്കുന്ന വീഡിയോയിൽ മകൾ സുധാപൂ നിരങ്ങി ഡോറിന് അടുത്തേക്ക് വരുന്നതും. നായക്കുട്ടി അതിനകത്ത് ഇരിക്കുന്നതും കാണാം.

ഒറ്റയ്ക്ക് മകളെ നോക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കി തരുന്നതാണ് സൗഭാഗ്യയുടെ വീഡിയോ. അർജുന്റെ വീട്ടിൽ സൗഭാഗ്യയെയും മകളെയും കൂടാതെ ചേട്ടനും മക്കളും മാത്രമാണ് ഉള്ളത്. മാസങ്ങൾക്ക് മുന്നേ ആയിരുന്നു അർജുന്റെ അമ്മ മരിച്ചത്. അർജുന്റെ അച്ഛനും ചേട്ടന്റെ ഭാര്യയും കോവിഡ് സമയത്ത് മരണപ്പെട്ടിരുന്നു. കോവിഡ് ബാധിതരായിട്ടായിരുന്നു മരണം. ആ വേദനയിൽ നിന്ന് കുടുംബം കരകയറുന്നതിന്റെ ഇടയിലാണ് അമ്മയെയും അർജുന് നഷ്ടമായത്.

സൗഭാഗ്യയും താര കല്യാണും ചേർന്ന് നടത്തുന്ന ഡാൻസ് ക്ലാസ് അർജുന്റെ വീട്ടിൽ ആയത് കൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും രാവിലെ താര കല്യാൺ അവിടെ ഉണ്ടാകാറുണ്ട്. താര കല്യാൺ സുധാപൂവിനെ കളിപ്പിക്കുന്ന വീഡിയോകൾ ഒക്കെ സൗഭാഗ്യ ഇടയ്ക്ക് ഷെയർ ചെയ്യാറുണ്ട്. ഭർത്താവും നടനുമായിരുന്നു രാജ റാം മരിച്ച ശേഷം താര കല്യാണും ഒറ്റയ്ക്കാണ് താമസം.

More in Actress

Trending

Recent

To Top