Connect with us

പുതിയ തുടക്കം കുറിച്ച് അർജുൻ സോമശേഖരൻ; ആശംസയുമായി സൗഭാഗ്യ

Malayalam

പുതിയ തുടക്കം കുറിച്ച് അർജുൻ സോമശേഖരൻ; ആശംസയുമായി സൗഭാഗ്യ

പുതിയ തുടക്കം കുറിച്ച് അർജുൻ സോമശേഖരൻ; ആശംസയുമായി സൗഭാഗ്യ

മിനി സ്‌ക്രീനിലെക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്ന അർജുൻ സോമശേഖരന് ആശംസയുമായി സൗഭാഗ്യ വെങ്കിടേഷ്. “എന്റെ ഭർത്താവ് അഭിമാനം”, എന്നാണ് അർജുനെ ടാഗ് ചെയ്തുകൊണ്ടുള്ള വീഡിയോയ്ക്ക് സൗഭാഗ്യ നൽകിയ ക്യാപ്‌ഷൻ.

ടിക് ടോക് വീഡിയോകളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും നിറഞ്ഞു നിന്ന അർജുൻ “ചക്കപ്പഴം” എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ദിവസം ചാനൽ പുറത്തുവിട്ട പ്രമോയിലൂടെയാണ് അർജുന്റെ മിനി സ്‌ക്രീൻ അരങ്ങേറ്റത്തെക്കുറിച്ചു ആരാധകർ അറിയുന്നത്. പരമ്പരയിൽ എസ്‌പി ശ്രീകുമാർ അശ്വതി ശ്രീകാന്ത് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അടുത്ത തിങ്കളാഴ്ച മുതൽ രാത്രി പത്തുമണിക്ക് ഫ്ളവേഴ്സിൽ ആണ് പരമ്പര സംപ്രേക്ഷണം ആരംഭിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top