Connect with us

തന്റെ ബോയ് ഫ്രണ്ട് ആരെന്നു ചോദിച്ചാല്‍ ആദ്യം പറയുക അച്ഛന്റെ പേരായിരിക്കും. അത്രയ്ക്ക് അടുപ്പമാണ്. പെണ്‍കുട്ടിയായിട്ടല്ല ആണ്‍കുട്ടിയായിട്ടാണ് അച്ഛന്‍ വളര്‍ത്തിയത്; ശ്വേത മേനോന്‍

News

തന്റെ ബോയ് ഫ്രണ്ട് ആരെന്നു ചോദിച്ചാല്‍ ആദ്യം പറയുക അച്ഛന്റെ പേരായിരിക്കും. അത്രയ്ക്ക് അടുപ്പമാണ്. പെണ്‍കുട്ടിയായിട്ടല്ല ആണ്‍കുട്ടിയായിട്ടാണ് അച്ഛന്‍ വളര്‍ത്തിയത്; ശ്വേത മേനോന്‍

തന്റെ ബോയ് ഫ്രണ്ട് ആരെന്നു ചോദിച്ചാല്‍ ആദ്യം പറയുക അച്ഛന്റെ പേരായിരിക്കും. അത്രയ്ക്ക് അടുപ്പമാണ്. പെണ്‍കുട്ടിയായിട്ടല്ല ആണ്‍കുട്ടിയായിട്ടാണ് അച്ഛന്‍ വളര്‍ത്തിയത്; ശ്വേത മേനോന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് അഭിനയ ജീവിതത്തിലെ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത്.

തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും ശ്വേത മേനോന്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളും ശ്വേതയാണ്. ഇടക്കാലത്ത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും നടി പങ്കെടുത്തിരുന്നു. വളരെ കുറച്ച് ദിവസത്തിനുള്ളില്‍ മത്സരത്തില്‍ നിന്നും പുറത്ത് വന്നെങ്കിലും അവിടെ നിന്നത് സത്യസന്ധമായിട്ടാണെന്നും നടി പറഞ്ഞിരുന്നു.

ജോലിയും ജീവിതവും ഒരുപോലെ കൊണ്ടു പോകാന്‍ ശ്വേത മേനോന് കഴിയുന്നുണ്ട്. ഇപ്പോള്‍ ജീവിതം വളരെ സന്തോഷമമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ ഒരു തെറ്റിനെ കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. നേരത്തെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

ജീവിതത്തില്‍ ഹീറോ പരിവേഷമാണ് ശ്വേത അച്ഛന് നല്‍കിയിരിക്കുന്നത്. ഒട്ടു മിക്ക അഭിമുഖങ്ങളിലും ശ്വേത അത് പറയുകയും ചെയ്യുന്നുണ്ട്. തന്റെ ബോയ് ഫ്രണ്ട് ആരെന്നു ചോദിച്ചാല്‍ ആദ്യം പറയുക അച്ഛന്റെ പേരായിരിക്കും. അത്രയ്ക്ക് അടുപ്പമാണ്. പെണ്‍കുട്ടിയായിട്ടല്ല ആണ്‍കുട്ടിയായിട്ടാണ് അച്ഛന്‍ വളര്‍ത്തിയത്.

എന്റെ മകള്‍ വീട്ടിലിരിക്കാനുള്ള ട്രോഫിയല്ല എന്നുവരെ സ്വന്തമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അന്ന് വരെ ജോലി ചെയ്യണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അങ്ങനെ വളരെ സതന്ത്രയായി തന്നെയാണ് അദ്ദഹം തന്നെ വളര്‍ത്തിയതെന്നും ശ്വേത പറയുന്നു. തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണ് ആദ്യ വിവാഹം. അച്ഛന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് കുറച്ചുകൂടി പരിമിധി കല്‍പ്പിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ആ വിവാഹമെന്ന തെറ്റ് നടക്കില്ലായിരുന്നുവെന്ന് ശ്വേത പറഞ്ഞു.

മുംബൈയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സമയത്ത് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ അച്ഛനും അമ്മയും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഒന്ന് സംസാരിക്കാന്‍ പോലും ആ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ ആരുമില്ലാതിരുന്ന അവസ്ഥയിലാണ് ആ പ്രണയവും വിവാഹവുമൊക്കെ നടക്കുന്നത്. അച്ഛന് താല്‍പര്യമില്ലായിരുന്നു ബേബി ഭോസ്ലെയുമായുള്ള തന്റെ ആദ്യ വിവാഹത്തിനോട് അച്ഛന് അത്ര താല്‍പര്യമില്ലായിരുന്നു. ആ വിവാഹത്തില്‍ എന്തോ കുഴപ്പമുണ്ടെന്ന് അദ്ദേഹത്തിന് ആദ്യം തന്നെ മനസ്സിലായിരുന്നു.

എന്‍ഗേജ്‌മെന്റ് ദിനത്തില്‍ ഒരു സംഭവം ഉണ്ടാവുകയും ചെയ്തു. ഞാന്‍ ചടങ്ങുകള്‍ക്കായി തയ്യാറാവുകയായിരുന്നു. ഈ സമയം അച്ഛന്‍ എന്നെ കാണാന്‍ എത്തിയിരുന്നു. കുറെ സമയം നോക്കി നിന്നു. ഞാന്‍ അച്ഛനോട് പറഞ്ഞു, പുറത്ത് എല്ലാവരും നോക്കി കാത്തു നില്‍ക്കുകയാണ്. അങ്ങോട്ട് ചെന്നോളു എന്ന്. അപ്പോള്‍ അച്ഛന്‍ എന്നോട് ചോദിച്ചു നിനക്ക് ഒന്നും സംസാരിക്കേണ്ടേ എന്നോട്?

എന്നെ വിഷമിപ്പിക്കാതെ അതേസമയം വളരെ കരുതലോടെയായിരുന്നു അച്ഛന് അന്ന് എന്നോട് ആ ചോദ്യം ചോദിച്ചത്.അച്ഛന്റെ ആ നോട്ടത്തിന്റെ ഉത്തരം അന്ന് എന്റെ ബ്യൂട്ടീഷ്യന്‍ എന്നോട് പറഞ്ഞു. ശ്വേതാജിയുടെ വായില്‍ നിന്ന് അച്ഛന്‍ എന്തോ കേള്‍ക്കാന്‍ ആഗ്രഹിച്ചതു പോലെ തോന്നി. അത് പ്രതീക്ഷിച്ചാണ് അദ്ദേഹം നിന്നത്. എന്നാല്‍ പിന്നീട് മറ്റൊരു സന്ദര്‍ഭത്തില്‍ അമ്മയാണ് തന്നോട് ആ വിവരം പറഞ്ഞത്. ഞാന്‍ പറയാതിരുന്നത് തെറ്റായിപ്പോയെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കുന്നു.

അതേസമയം, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകന്‍ ആക്കി ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. ബോളിവുഡില്‍ അടക്കം അഭിനയിച്ചിട്ടുള്ള നടി മോഡലിംങ്ങ് രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് എത്തിയത്.

അനശ്വരത്തിന് പിന്നാലെചെറുതും വലുതുമായ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ശ്വേത മേനോന്‍ അത്ഭുതപ്പെടുത്തിയിരുന്നു. ഹാസ്യമായാലും, നെഗറ്റീവ് കഥാപാത്രങ്ങളായാലും അങ്ങനെ എല്ലാ തരം കഥാപാത്രങ്ങളും തനിയ്ക്ക് വഴങ്ങുമെന്ന് ശ്വേതാ മേനോന്‍ തെളിയിച്ചിട്ടുമുണ്ട്. സിനിമയില്‍ മാത്രമല്ല തന്റെ സ്വകാര്യ ജീവിതത്തിലും ശ്വേതാ മേനോന്‍ സംതൃപ്തയാണ്. പലപ്പോഴും കുടുംബത്തെ കുറിച്ചും നടി വാചാലയാകാറുണ്ട്.

More in News

Trending

Recent

To Top