Malayalam Breaking News
വേദനിപ്പിച്ചാൽ കാലങ്ങൾ കഴിഞ്ഞാലും മറക്കുന്നവളല്ല ഐശ്വര്യ റായ്..ഇമ്രാൻ ഹാഷ്മിയോട് ഘട്ടം ഘട്ടമായി പ്രതികാരം വീട്ടി ലോകസുന്ദരി..
വേദനിപ്പിച്ചാൽ കാലങ്ങൾ കഴിഞ്ഞാലും മറക്കുന്നവളല്ല ഐശ്വര്യ റായ്..ഇമ്രാൻ ഹാഷ്മിയോട് ഘട്ടം ഘട്ടമായി പ്രതികാരം വീട്ടി ലോകസുന്ദരി..
By
വേദനിപ്പിച്ചാൽ കാലങ്ങൾ കഴിഞ്ഞാലും മറക്കുന്നവളല്ല ഐശ്വര്യ റായ്..ഇമ്രാൻ ഹാഷ്മിയോട് ഘട്ടം ഘട്ടമായി പ്രതികാരം വീട്ടി ലോകസുന്ദരി..
ബോളിവുഡിന്റെ സൂപ്പർ നായികയാണ് ഐശ്വര്യ റായ്. നാല്പത് വയസ് കഴിഞ്ഞിട്ടും സിനിമയിൽ ഇന്നും ഐശ്വര്യയ്ക്ക് സ്ഥാനമുണ്ട്. ഐശ്വര്യയുടെ സൗന്ദര്യത്തിനും അഭിനയത്തിനുമൊക്കെ ലോകമെമ്പാടും ആരാധകർ ഉണ്ട് . എന്നാൽ നടൻ ഇമ്രാൻ ഹാഷ്മിക്ക് ഐശ്വര്യയെ പറ്റി വിരുദ്ധ അഭിപ്രായമായിരുന്നു.
നാല് വര്‍ഷം മുമ്പ് ഇമ്രാന്‍ ഹാഷ്മി പറഞ്ഞ കാര്യം എന്നാല്‍ ഐശ്വര്യ മറന്നിട്ടില്ല. കളേഴ്സ് ടിവിയിലെ ഫേമസ്ലി ഫിലിം ഫെയര്‍ സീസണ്‍ 2വില്‍ വെച്ചാണ് ഐശ്വര്യ ഇമ്രാന്‍ ഹാഷ്മിയുടെ ആ പഴയ അഭിപ്രായം ഓര്‍ത്തെടുത്തത്.
റാപിഡ് ഫയര്‍ റൗണ്ടില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐശ്വര്യ. ‘ജീവിതത്തില്‍ നിങ്ങളെ കുറിച്ച് കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കമന്റ് എന്തായിരുന്നു’ എന്നാണ് അവതാരകന്‍ ചോദിച്ചത്. ‘ഫെയ്ക്ക് എന്നും പ്ലാസ്റ്റിക് എന്നും’ ആയിരുന്നു ഐശ്വര്യയുടെ മറുപടി.
2014ല്‍ ‘കോഫി വിത്ത് കരണ്‍’ പരിപാടിയില്‍ ആയിരുന്നു ഇമ്രാന്‍ ഹാഷ്മി ഐശ്വര്യയെ കുറിച്ച് പരാമര്‍ശിച്ചത്. ‘ഐശ്വര്യ പ്ലാസ്റ്റിക് ആണ്’ എന്ന് അദ്ദേഹം അന്ന് പറഞ്ഞത് വിവാദമായി മാറിയിരുന്നു. എന്നാല്‍ പിന്നീട് പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. പരിപാടി തടസ്സം കൂടാതെ പോവാനാണ് അതിന്റെ സ്വഭാവത്തിലുളള കമന്റ് പറഞ്ഞതെന്നായിരുന്നു ഇമ്രാന്‍ ഹാഷ്മിയുടെ വിശദീകരണം.
ഇതിന് ശേഷം 2017ല്‍ ‘ബാദ്ഷാഹു’ എന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയാവാന്‍ ഐശ്വര്യ റായിക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ അന്ന് പിന്മാറി.
sweet revenge of aishwarya rai