Connect with us

ചലച്ചിത്ര താരങ്ങളുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍, പറ്റിക്കപ്പെട്ടവരില്‍ ജയസൂര്യയും മഞ്ജു വാര്യരും; തട്ടിപ്പു കേസില്‍ സ്വാതി റഹീം അറസ്റ്റിലാകുമ്പോള്‍

Uncategorized

ചലച്ചിത്ര താരങ്ങളുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍, പറ്റിക്കപ്പെട്ടവരില്‍ ജയസൂര്യയും മഞ്ജു വാര്യരും; തട്ടിപ്പു കേസില്‍ സ്വാതി റഹീം അറസ്റ്റിലാകുമ്പോള്‍

ചലച്ചിത്ര താരങ്ങളുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍, പറ്റിക്കപ്പെട്ടവരില്‍ ജയസൂര്യയും മഞ്ജു വാര്യരും; തട്ടിപ്പു കേസില്‍ സ്വാതി റഹീം അറസ്റ്റിലാകുമ്പോള്‍

നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രവണ്‍ റാണയെ അറസ്റ്റ് ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. പൊതുസമൂഹത്തില്‍ സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്റെ മറവിലാണ് തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീണ്‍ റാണ നൂറുകണക്കിന് ഇടപാടുകാരെ ആകര്‍ഷിച്ച് തട്ടിപ്പ് നടത്തിയിരുന്നത്. എഡിസണെയും ഐന്‍സ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീണ്‍ റാണ ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ചത്. തൃശൂര്‍ ആയിരുന്നു പ്രവീണ്‍ റാണയുടെ തട്ടകം.

സേഫ് ആന്‍ഡ് സ്‌ട്രോങ് സ്ഥാപനങ്ങളിലൂടെ തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ കണ്ണൂരിലും കോടികള്‍ വെട്ടിച്ചു. സ്ഥാപനത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് ജോലിക്കാര്‍ക്ക് വ്യക്തിപരമായി മാത്രം നഷ്ടം 60 ലക്ഷത്തോളം രൂപയാണ്. കൂടാതെ, അവര്‍ മറ്റുള്ളവരില്‍നിന്ന് പിരിച്ചുനല്‍കിയ പണംമാത്രം ഒന്നരക്കോടിയോളവും വരും.

കണ്ണൂര്‍ താലൂക്കിലെ ഒരു സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ക്കും കൂടി 25 ലക്ഷമാണ് നഷ്ടപ്പെട്ടത്. ഇതേ സ്‌കൂളിലെ ഒരു പൂര്‍വവിദ്യാര്‍ഥിക്ക് സേഫ് ആന്‍ഡ് സ്‌ട്രോങ് സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നതിനാണ് അധ്യാപകര്‍ ഒരുസഹായമെന്ന നിലയില്‍ പണം നിക്ഷേപിച്ചത്. നാലുമാസം അവര്‍ക്ക് കൃത്യമായി പലിശ ലഭിച്ചു. പിന്നീട് അത് മുടങ്ങി. അതോടെ സ്ഥാപനവും മുങ്ങി. ജീവനക്കാരുടെ വാക്കുകള്‍ കേട്ടാണ് പലരും പണം നിക്ഷേപിച്ചത്. ഒരുലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. പണം നേരിട്ടുതന്നെയാണ് എല്ലാവരും കമ്പനിയിലേക്ക് അയച്ചുകൊടുത്തത്.

ഇപ്പോള്‍ തൃശൂരില്‍ നിന്ന് തന്നെ തട്ടിപ്പു കേസില്‍ മറ്റൊരാള്‍കൂടി അറസ്റ്റിലായിരിക്കുകയാണ്. ചലച്ചിത്ര താരങ്ങളുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന തൃശൂര് സ്വദേശി സ്വാതി റഹീമിനെയാണ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്‌ലൈന് സേവ് ബോക്‌സിന്റെ ഉടമയാണ് സ്വാതി റഹീം. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്കാമെന്ന് പറഞ്ഞ് ഒട്ടേറെ പേരില് നിന്നായി നിക്ഷേപങ്ങള് വാങ്ങി തട്ടിച്ചെന്നാണ് പരാതി. നിക്ഷേപിക്കുന്നവര്ക്ക് പ്രതിമാസം വലിയ തുക ലഭിക്കുമെന്ന് പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

കഴിഞ്ഞ മൂന്ന് വര്ഷത്തോളമായി സ്വാതി റീമിന്റെ പേരില് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലതും മധ്യസ്ഥം പറഞ്ഞ് തീര്ക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഇപ്രാവശ്യം സ്വാതി ശരിക്കും കുടുങ്ങി. തൃശൂര് ഈസ്റ്റ് സ്‌റ്റേഷനില് മാത്രം മൂന്ന് കേസുകളാണ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ‘സേവ് ബോക്‌സ്’ ഓണ്‌ലൈന് ബിഡിങ് ആപ്പ് എന്ന സംവിധാനത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദ്യമുണ്ടാക്കാന് ഫ്രാഞ്ചൈസി നല്‍കാമെന്നും പറഞ്ഞാണ് ഇയാള് ലക്ഷങ്ങള് തട്ടിയെടുത്തത്.

നിലവില്‍ തൃശ്ശൂര് കിഴക്കേകോട്ട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്രാഞ്ചൈസി തുടങ്ങി ലാഭവിഹിതം നല്കാമെന്ന് പറഞ്ഞ് വിശ്വിസിപ്പിച്ച് ഇയാളുടെ ഇരുപത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കഴിഞ്ഞ ഡിസംബറില് എടുത്ത കേസിലാണ് ഇപ്പോള് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള് ഓണ്‌ലൈനായി കുറഞ്ഞ വിലയില് ഉപഭോക്താക്കള്ക്ക് ലേലം ചെയ്ത് എടുക്കാനുള്ള സംവിധാനമാണ് സേവ് ബോക്‌സ് ആപ്പില് ഒരുക്കിയിരുന്നത്. എന്നാല് ഈ ആപ്പിന്റെ ഫ്രാഞ്ചൈസി തുടങ്ങാനെന്ന പേരില് ലക്ഷങ്ങള് വാങ്ങുകയും ലാഭവിഹിതമോ മുതലോ തിരിച്ചു നല്കാനാവാതെ വന്നതോടെയാണ് പണം നിക്ഷേപിച്ചയാള് പരാതിയുമായി രംഗത്തെത്തിയത്.

അതേസമയം സ്വാതിക്കിന്റെ പല സിനിമ താരങ്ങളുമായുള്ള ബന്ധവും ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചുവെന്നാണ് വിവരം. ഇയാളുടെ അറസ്‌റ്റോടെ വരും ദിവസങ്ങളില് കൂടുതല് പേര് പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്. സേവ് ബോക്‌സിന്റെ പേരില് വലിയൊരു പരിപാടി സ്വാതി റഹീം നടത്തിയിരുന്നു. ഈ പരിപാടിയിലേക്ക് ഒട്ടേറെ സിനിമ താരങ്ങളാണ് പങ്കെടുത്തത്. ഈ താരങ്ങള്ക്ക് എല്ലാം പുതിയ ഐ ഫോണ് സമ്മാനമായി നല്കിയിരുന്നു. ന്നാല് ഇതൊക്കെ തട്ടിപ്പായിരുന്നു. ആളുകള് ഉപേക്ഷിച്ച ഐ ഫോണുകള് പുതിയ കവറിലാക്കി അന്ന് സിനിമ താരങ്ങളെ പറ്റിക്കുകയായിരുന്നു.

സേവ് ബോക്‌സിന്റെ പേരും പറഞ്ഞ് ഒട്ടേറെ സിനിമ താരങ്ങളുമായി സ്വാതി ബന്ധം ഉറപ്പിച്ചിരുന്നു. ഈ ബന്ധങ്ങള് പലതും ഉപയോഗിച്ചാണ് സാധാരണക്കാരെ കബളിപ്പിച്ചത്. പ്രവീണ് റാണയെ പോലെ വാക്‌സാമര്ത്ഥ്യമുള്ള ആളാണ് സ്വാതി റഹീമും. ഇയാളുടെ വാക്കുകള് വിശ്വസിച്ചാണ് പലരും പണം നിക്ഷേപിച്ചത്.

ഇപ്പോള് മൂന്ന് പരാതികളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല് പേര് ഇനിയും പരാതിയുമായി രംഗത്തെത്തുമെന്നാണ് സൂചന. വിലകുറഞ്ഞ ഇലക്രോണിക് ഉല്പ്പന്നങ്ങള് ഓണ്‌ലൈനായി ലേലം വിളിച്ച് ആപ്പ് വഴി വില്ക്കുന്ന പരിപാടിയാണ് ഇയാള് ആദ്യം തുടങ്ങിയത്. ജയസൂര്യയായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍. ജയസൂര്യക്ക് രണ്ട് കോടി രൂപയിലധികം നല്‍കാനുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. മഞ്ജുവാര്യര്, ബോബി ചെമ്മണ്ണൂര് തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും ഇയാള്‍ ബിസിനസ് നടത്തിയിരുന്നെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top