Connect with us

ഷാനു ഐ റിയലി ലവ് യു;ഷാനവാസിന് സ്വാസിക നൽകിയ പിറന്നാൾ സർപ്രൈസ്!

Malayalam

ഷാനു ഐ റിയലി ലവ് യു;ഷാനവാസിന് സ്വാസിക നൽകിയ പിറന്നാൾ സർപ്രൈസ്!

ഷാനു ഐ റിയലി ലവ് യു;ഷാനവാസിന് സ്വാസിക നൽകിയ പിറന്നാൾ സർപ്രൈസ്!

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രധിഷ്ട നേടിയ താരമാണ് സ്വാസിക.ഇപ്പോൾ സീരിയയിലും സിനിമയിലുമൊക്കെയായി താരം തിളങ്ങിനിൽക്കുകയാണ്. തന്റെ സുഹൃത്തും വെല്‍വിഷറുമായ ഷാനുവിന് ആശംസകളുമായി സ്വാസിക ഇട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. ‘ഹായ് ഇന്ദ്രേട്ട ഐ മിസ് യു സോ സോ മച്ച്‌. ലാസ്റ്റ് ബര്‍ത്ത് ഡേ നമ്മള്‍ ഒരുമിച്ചു ലൊക്കേഷനില്‍ ആഘോഷിച്ചു. ഇപ്രാവശ്യത്തെ ബര്‍ത്ത്ഡേ നമ്മള്‍ രണ്ടുപേരും വേറെ വേറെ സ്ഥലത്താണ്. ബട്ട് ഇപ്പോഴും ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്. ഇത് പോലുരു കോ ആക്ടറിനെ കിട്ടിയതില്‍. നമ്മള്‍ രണ്ടു പേരും കൂടി ഒരുപാട് ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ലൊക്കേഷനില്‍ ആഘോഷിച്ചിട്ടുണ്ട്’.

എല്ലാത്തിനും ഇത്രയും കോ ഓപ്പെറേറ്റിവ് ആയിട്ട് എന്റെ എല്ലാ കുശുമ്ബും കുന്നായ്മയും വഴക്കും എല്ലാം സഹിച്ച്‌ എന്റെ കൂടെ നിന്നതിന് നന്ദി. ഷാനു ഐ റിയലി ലവ് യു. ആന്‍ഡ് ഹാപ്പി ബിര്‍ത്ത ഡേ ഷാനു..ഒരുപാട് ഒരുപാട് സന്തോഷങ്ങളും ഐശ്വര്യവും ഉണ്ടാകട്ടെ, അത് ഫാമിലി ആണെങ്കിലും കരിയര്‍ ആണെങ്കിലും നന്നായിരിക്കട്ടെ. എപ്പോഴും ഇതേ പോലെ നല്ലൊരു സുഹൃത്തായിട്ട് ലൈഫ് ലോങ്ങ് ഉണ്ടാവുക. താങ്ക് യു ആന്‍ഡ് ഐ റിയലി മിസ് യു ഇന്ദ്രേട്ട ‘ വീഡിയോയില്‍ സ്വാസിക പങ്കുവച്ചു.

നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വാസിക. സീത എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്‌ മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയാകാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്. പരമ്ബരയില്‍ സീതയുടെ ഇന്ദ്രേട്ടനായി എത്തിയ ഷാനവാസ് ഷാനു എന്ന നടനെയും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഏറെ വൈറല്‍ ആയിരുന്നു.

സിനിമയിൽ അരങ്ങേറ്റമെങ്കിലും സീരിയൽ ആണ് സ്വാസികക്ക് ജനപ്രിയ നായികയാകാനുള്ള അവസരം നൽകിയത്. ചിന്താവിഷ്ടയായ സീത എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെയാണ് സ്വാസിക മലയാളികൾക്ക് സുപരിചിതയാകുന്നത്.പിന്നീട് ആ സീരിയൽ ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേക്ഷണം ചെയ്തപ്പോഴും സ്വാസിക തന്നെ പ്രധാന വേഷം ചെയ്തു.അങ്ങനെ സിനിമയിലേക്ക് കാലെടുത്തു വെച്ചു.ഷാനവാസാണ് ഇന്ദ്രനെ അവതരിപ്പിച്ചത്. സീത-ഇന്ദ്രന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്.
ഈ പരമ്ബര ഹിറ്റായി മാറിയതിന് പിന്നില്‍ ഇവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. സസീതയില്‍ സജീവമായപ്പോഴും സ്വാസിക സിനിമയിലും അഭിനയിക്കാറുണ്ടായിരുന്നു.സിനിമാകമ്ബനി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അയാളും ഞാനും തമ്മില്‍ തുടങ്ങിയ സിനിമകളിലെല്ലാം സ്വാസിക അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്‍രെ പുതിയ സിനിമയായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും താരം അഭിനയിക്കുന്നുണ്ട്.

swasika about shanavas

More in Malayalam

Trending

Recent

To Top