Connect with us

കൗമാരക്കാരുടെ മനസിനൊപ്പം സഞ്ചരിച്ച ചിത്രം ; മലയാള സിനിമ ഇന്നുവരെ ചർച്ച ചെയ്യാത്ത ശക്തമായ പ്രമേയം – സ്വർണ മൽസ്യങ്ങൾ റിവ്യൂ വായിക്കാം !

Malayalam Movie Reviews

കൗമാരക്കാരുടെ മനസിനൊപ്പം സഞ്ചരിച്ച ചിത്രം ; മലയാള സിനിമ ഇന്നുവരെ ചർച്ച ചെയ്യാത്ത ശക്തമായ പ്രമേയം – സ്വർണ മൽസ്യങ്ങൾ റിവ്യൂ വായിക്കാം !

കൗമാരക്കാരുടെ മനസിനൊപ്പം സഞ്ചരിച്ച ചിത്രം ; മലയാള സിനിമ ഇന്നുവരെ ചർച്ച ചെയ്യാത്ത ശക്തമായ പ്രമേയം – സ്വർണ മൽസ്യങ്ങൾ റിവ്യൂ വായിക്കാം !

ചാനൽ അവതാരകനായും , റിയാലിറ്റി ഷോ മത്സരാര്ഥിയുമൊക്കെയായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ ജി എസ് പ്രദീപ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് സ്വർണ മൽസ്യങ്ങൾ. മലയാള സിനിമയിൽ ഇന്ന് വരെ ആരും പറയാത്ത കൗമാര പ്രശ്നമാണ് സ്വർണ മൽസ്യങ്ങളിലൂടെ ജി എസ് പ്രദീപ് പങ്കു വച്ചത്. മാതാപിതാക്കൾ തീർച്ചയായും അവരുടെ മക്കളോടൊപ്പം കാണേണ്ട നല്ലൊരു സന്ദേശമുള്ള ചിത്രമാണ് സ്വർണ മൽസ്യങ്ങൾ .

ജി എസ് പ്രദീപ് എന്ന വ്യക്തി എങ്ങനെയാണോ അതുപോലെയാണ് സിനിമയും. പറയാനുള്ളത് വളരെ വ്യക്തമായി തന്നെ സിനിമ പറഞ്ഞു തരുന്നു. കുട്ടികളുടെ ലൈംഗീക ചിന്തകൾ മലയാള സിനിമ അധികം ചർച്ച ചെയ്തിട്ടില്ല. എന്നാൽ സ്വർണ മൽസ്യങ്ങളിലൂടെ അങ്ങനൊരു വശം അധികമാരും ശ്രദ്ധിക്കാത്ത , എന്നാൽ വളരെ പച്ചയായ ചില കാര്യങ്ങളാണ് കാണിച്ചു തരുന്നത്.

ലൈംഗീകത എന്താണെന്ന് അറിയാനുള്ള കൗമാര പ്രായക്കാരുടെ ആകാംക്ഷ എത്തിച്ചേരുന്നത് ഒരു അശ്ളീല സി ഡിയിലാണ്. രണ്ട് ആണ്‍കുട്ടികളുടെയും രണ്ടു പെണ്‍കുട്ടികളുടെയും സൌഹൃദക്കൂട്ടായ്മയെ പശ്ചാത്തലമാക്കിയാണ് പിനീട് കഥ പോകുന്നത്.

ഈ സൗഹൃദ കൂട്ടായ്മയിലെ അയല്‍വാസിയായ പെണ്‍കുട്ടി എന്തോ തെറ്റ് പറ്റിയെന്നു ഇവർക്ക് തോന്നി. പക്ഷെ അതിനുള്ള ഉത്തരം ഇവർക്ക് മാതാപിതാക്കളിൽ നിന്ന് പോലും ലഭിക്കുന്നില്ല. കൗമാര പ്രായക്കാരായ കുട്ടികൾ അവധി ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിത സംഭവങ്ങളിലേക്ക് എത്തുകയും അത് അവരെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ കൗമാര പ്രായക്കാരായ മക്കളെ എങ്ങനെ സമീപിക്കണം എന്നാണ് സ്വർണ മൽസ്യങ്ങൾ പറഞ്ഞു തരുന്നത്.

.
വിമിന്‍ വല്‍സണ്‍, ജെസ്ന്യ, സിദ്ധിഖ്, നൈഫ്, വിജയ് ബാബു, അന്ന രേഷ്മ, അഞ്ജലി നായര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. അളഗപ്പന്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു.

swarnamalsyangal review

More in Malayalam Movie Reviews

Trending

Recent

To Top