Connect with us

44 വയസ്സുള്ള സുസ്‌മിത 29 വയസ്സുള്ള രോഹ്മാനെ കാമുകനാക്കിയതിന്റെ കാരണം ഇതാണ്!

Social Media

44 വയസ്സുള്ള സുസ്‌മിത 29 വയസ്സുള്ള രോഹ്മാനെ കാമുകനാക്കിയതിന്റെ കാരണം ഇതാണ്!

44 വയസ്സുള്ള സുസ്‌മിത 29 വയസ്സുള്ള രോഹ്മാനെ കാമുകനാക്കിയതിന്റെ കാരണം ഇതാണ്!

കാമുകൻ രോഹ്മാൻ ഷോൾ പ്രായം മറച്ചുവച്ചിരുന്നതായി ബോളിവുഡ് താരം സുസ്മിത സെൻ. ഫിലിം കംമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് സുസ്മിത കാമുകനുമായുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് മനസ്സു തുറന്നത്. പരിചയപ്പെട്ട സമയത്ത് റോഹ്മാൻ പ്രായം വെളിപ്പെടുത്തിയില്ലെന്നും അതുകൊണ്ടു തന്നെ 15 വയസ്സിന്റെ വ്യത്യാസമുള്ള കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് സുസ്മിത പറഞ്ഞത്.

സുസ്മിതയ്ക്ക് 44 വയസ്സും കാമുകൻ രോഹ്മാന് 29 വയസ്സുമാണുള്ളത്. ‘‘ എന്തോ കാരണം കൊണ്ട് ആദ്യമൊന്നും റോഹ്മാൻ പ്രായം വെളിപ്പെടുത്താൻ തയാറായില്ല. ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു. എത്രയാണ് നിന്റെ പ്രായം ? കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ ? അപ്പോഴൊക്കെ ‘ഊഹിക്കൂ’ എന്നായിരുന്നു അവന്റെ മറുപടി. പിന്നീടാണ് രോഹ്മാൻ ഇത്ര ചെറുപ്പമാണെന്നു ഞാൻ അറിഞ്ഞത്’’– സുസ്മിത പറഞ്ഞു.

റോഹ്മാന്റെ ഒരു സന്ദേശമാണ് പരിചയപ്പെടാനും പ്രണയത്തിലാകാനും കാരണമായതെന്നു സുസ്മിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ രോഹ്മാൻ അയയ്ച്ച സന്ദേശം അവിചാരിതമായാണ് സുസ്മിത കാണുന്നത്. വായിച്ചപ്പോൾ വളരെ ഹൃദ്യമായി തോന്നി. അതിനു നന്ദി അറിയിച്ച് മറുപടി നൽകുകയും ചെയ്തു. ഇങ്ങനെ സൗഹൃദം വളരുകയും പിന്നീട് ഇതു പ്രണയമായി മാറുകയുമായിരുന്നു.

More in Social Media

Trending

Recent

To Top