News
സൂര്യ ലോകേഷ് കനകരാജ് ചിത്രം; 150 ദിവസത്തെ ഷൂട്ട്, പ്രഖ്യാപനം ഉടന്‍
സൂര്യ ലോകേഷ് കനകരാജ് ചിത്രം; 150 ദിവസത്തെ ഷൂട്ട്, പ്രഖ്യാപനം ഉടന്‍
നടന്‍ സൂര്യ ലോകേഷ് കനകരാജിനൊപ്പം പുതിയ ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റോളക്‌സായി ‘വിക്രം’ എന്ന ചിത്രത്തില്‍ സൂര്യ ഒരു അതിഥി വേഷം ചെയ്തതിന് ശേഷം, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ പുതിയ ചിത്രമായി സൂര്യയുടെ ഒരു സ്പിന്‍ഓഫ് കഥാപാത്രത്തെ സൃഷ്ടിക്കുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍, അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍, ‘വിക്രം’ എന്ന സിനിമയില്‍ റോളക്‌സ് ആയി അഭിനയിച്ചപ്പോള്‍ സൂര്യയ്‌ക്കൊപ്പം രണ്ട് ദിവസം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. സൂര്യയ്‌ക്കൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ ചിത്രീകരണം 150 ദിവസം നീണ്ടുനില്‍ക്കുമെന്നും അടുത്ത വര്‍ഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ലോകേഷ് ഇപ്പോള്‍ വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത്.
സിനിമയുടെ ചിത്രീകരണ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയും ലിയോയിലുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
