Connect with us

സൂര്യയെ കാണാൻ വീൽ ചെയറിൽ ദേവിക എത്തി !

Malayalam Breaking News

സൂര്യയെ കാണാൻ വീൽ ചെയറിൽ ദേവിക എത്തി !

സൂര്യയെ കാണാൻ വീൽ ചെയറിൽ ദേവിക എത്തി !

തമിഴകത്ത് സൂപ്പർ താരം സൂര്യ തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേവിക എത്തി കാണാൻ. തമിഴകത്തിന്റെ നടിപ്പിൻ നായകനാണ് സൂര്യ.സിമ്പിളായി എല്ലാവരുമായി പെരുമാറാൻ അറിയുന്ന നടനാണ് സൂര്യ.

‘അമ്മ പ്രോഗ്രാമിന്റെ ഭാഗമാകാൻ സൂര്യ എത്തിയപ്പോഴാണ് സൂര്യയുടെ കടുത്ത ആരാധിക ദേവിക എത്തിയത്. ജന്മനാ വികലാംഗയായ ദേവിക എന്ന പെൺകുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ ഇഷ്ടതാരം സൂര്യയെ നേരിട്ടു കാണുകയെന്നത്.

ദൈവ നിയോഗമെന്നോണം അതിന് വേദിയൊരുങ്ങിയതാകട്ടെ സൂര്യ ഫാൻസ് മീറ്റിനിടയിൽ.രാധകരോട് ഹൃദയം തുറന്ന് സംവദിക്കുന്ന സൂര്യയെ എത്രയോ തവണ നാം കണ്ടിരിക്കുന്നു.

ചെറുത് മുതലേ സൂര്യയെ കാണണം എന്നത് ദേവികയുടെ വലിയ സ്വപനമായിരുന്നു. മാതാപിതാക്കളൊടൊപ്പമാണ് ദേവിക സൂര്യയെ കാണാൻ എത്തിയത്.

ഫാൻസ് മീറ്റിന്റെ ചിത്രങ്ങൾ ആരാധകർ പുറത്തു വിട്ടതോടെയാണ് സൂര്യയിലെ മനുഷ്യസ്നേഹിയെ ആരാധകർ കണ്ടത്. ദേവികയ്ക്കൊപ്പമുള്ള ദേവികയുടെ ചിത്രങ്ങളും വിഡിയോയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

കഴിഞ്ഞ മാസങ്ങളിൽ സൂര്യയുടെ വീട്ടിൽ ജോലിക്കാരന്റെ കല്യാണം നടത്തുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അമ്മയുടെ പരിപാടിയുടെ മുഖ്യാകര്ഷണമായിരുന്നു സൂര്യ. മലയാള സിനിമയെ കുറിച്ച് വാചാലനായിരുന്നു. അമ്മയുടെ പരിപാടിക്ക് ശേഷം ഫാൻസ്‌ മീറ്റിൽ പങ്കെടുത്തിരുന്നു സൂര്യ. കേരളത്തിൽ സൂര്യക്ക് ഒരുപാട് ഫാൻസ്‌ ഉണ്ട്.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top