Connect with us

സുരേഷ് ഗോപിയുടെ ഭാര്യയും അഞ്ചു മക്കളുടെ അമ്മയും ആകു മുമ്പ് ഇങ്ങനെ ഒരു രാധികയുണ്ടായിരുന്നു!; രാധികയുടെ ആര്‍ക്കും അറിയാത്ത ജീവിതം

Malayalam

സുരേഷ് ഗോപിയുടെ ഭാര്യയും അഞ്ചു മക്കളുടെ അമ്മയും ആകു മുമ്പ് ഇങ്ങനെ ഒരു രാധികയുണ്ടായിരുന്നു!; രാധികയുടെ ആര്‍ക്കും അറിയാത്ത ജീവിതം

സുരേഷ് ഗോപിയുടെ ഭാര്യയും അഞ്ചു മക്കളുടെ അമ്മയും ആകു മുമ്പ് ഇങ്ങനെ ഒരു രാധികയുണ്ടായിരുന്നു!; രാധികയുടെ ആര്‍ക്കും അറിയാത്ത ജീവിതം

മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം സിനിമയ്ക്കായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇടയ്‌ക്കൊരു ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവായി മാറിയ സുരേഷ് ഗോപി അടുത്തിടെ വീണ്ടും അഭിനയത്തില്‍ സജീവമായി മാറി. അഭിനയത്തിന് പുറമെ അവതാരകനായും സുരേഷ് ഗോപി മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്.

സുരേഷ് ഗോപിയെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താരമാണ് സുരേഷ് ഗോപിയുടെ ഭാര്യയായ രാധികയും. മികച്ച ഒരു സംഗീതജ്ഞ കൂടിയാണ് രാധിക. സംഗീതവും കാലയുമൊക്കെ ഒരേപോലെ നിറഞ്ഞ ഒരു കുടുംബമാണ് സുരേഷ് ഗോപിയുടെ എന്നതും പറയണം. അതുപോലെ കലയെ ഒരുപാട് സ്‌നേഹിക്കുന്ന കലാകാരന്മാര്‍ നിരവധി ഉള്ള ഒരു കുടുംബത്തില്‍ നിന്ന് തന്നെയായിരുന്നു രാധികയുടെയും ജനനം.

സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്ന സമയത്ത് ആവട്ടെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എന്നത് 13 വയസ്സായിരുന്നു. പതിനെട്ടാമത്തെ വയസ്സില്‍ ആണ് സുരേഷ് ഗോപി രാധികയുടെ കഴുത്തില്‍ താലി അണിയുന്നത്. ഇന്ന് സുരേഷ് ഗോപിയുടെ നാല് മക്കളുടെ അമ്മ കൂടിയാണ് രാധിക. തന്റെ ഭാര്യ ഒരു ഉത്തമ കുടുംബിനി ആണ് എന്ന് നിരവധി തവണയാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കിലും തനിക്ക് ഭാര്യയായി വേണ്ടത് രാധികയെ തന്നെയാണെന്നും പലവട്ടം സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.

ഈ വാക്കുകളില്‍ നിന്ന് തന്നെ ഇരുവരും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം എത്രത്തോളം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് ആയിരുന്നു. മലയാള സിനിമയുടെ മുത്തശ്ശി എന്ന് വിളിക്കാവുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകള്‍ കൂടിയാണ് രാധിക. എന്നാല്‍ ഒരുപാട് വേദനകള്‍ നിറഞ്ഞ ഒരു കാലഘട്ടം രാധികയ്ക്ക് ഉണ്ടായിരുന്നു.

അഭിനയവും സംഗീതവും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന കുടുംബത്തില്‍ മനോഹരമായ ഒരു കുട്ടിക്കാലമായിരുന്നു രാധികയ്ക്ക് ലഭിച്ചിരുന്നത്. സംഗീതത്തില്‍ അഭിരുചിയുള്ള രാധികയെ എം ജി രാധാകൃഷ്ണന്‍ എന്ന സംഗീതജ്ഞന്‍ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നു. 1985 പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തില്‍ അങ്ങേ കുന്നു ഇങ്ങേ കുന്നു ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തേക്ക് രാധിക ആദ്യമായി അരങ്ങേറ്റം നടത്തുന്നത്.

1989 റിലീസ് ചെയ്ത അഗ്‌നി പ്രവേശനം എന്ന ചിത്രത്തില്‍ രാധിക പാടിയ ഗാനത്തിന് പ്രേക്ഷകരുടെ ഇടയില്‍ നിന്നും മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു. പിന്നണിഗാന രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന സമയത്താണ് മലയാള സിനിമയിലെ ആ കാലത്തെ യുവനടന്‍ ആയ സുരേഷ് ഗോപിയുമായുള്ള രാധികയുടെ വിവാഹം നടക്കുന്നത്. 1990 ഫെബ്രുവരി എട്ടിന് രാധിക സുരേഷ് ഗോപിക്ക് സ്വന്തമായി.

പിന്നാലെ രാധിക പതിയെ സിനിമയോടെ വിട പറയുകയായിരുന്നു ചെയ്തത്. ഒരു വര്‍ഷത്തിന് ശേഷം ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി എത്തി. ലക്ഷ്മി മോള്‍. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല എന്നതാണ് സത്യം. ഒന്നര വയസ്സുള്ളപ്പോള്‍ ഒരു കാറപകടത്തില്‍ മകള്‍ മരിച്ചു. സുരേഷ് ഗോപിയുടെയും രാധികയുടെയും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു ഏട് ആണ് അത്. ഇന്നും ആ വേദന മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

അതേസമയം, ജോഷിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ പാപ്പന്‍ ആയിരുന്നു സുരേഷ് ഗോപിയുടേതായി പുറത്തെത്തിയ ചിത്രം. ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റ് നേടിയ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തിയിരുന്നു. ആദ്യമായാണ് ഇരുവരും ഒന്നിച്ചൊരു ചിത്രത്തിലെത്തുന്നത്.പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പന്‍.

സുരേഷ്‌ഗോപിയും ജോഷിയും ഒരു ഇടവേളക്ക് ശേഷം ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. െ്രെകം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി പുറത്തെത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ‘പാപ്പന്‍’, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ആണ് പുറത്തെത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top