Connect with us

എന്റെ ദൗത്യം ജനസേവനമാണ് ’; അമ്മയില്‍ സജീവമല്ല, താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരോട് തന്നെ ചോദിക്കണമെന്ന് സുരേഷ് ഗോപി

Malayalam Breaking News

സിനിമ ലോകത്തു നിന്നും ദിലീപ് – ‘അമ്മ വിഷയത്തിലുള്ള പ്രതികരണങ്ങളാണ് സജീവമായി വന്നു കൊണ്ടിരിക്കുന്നത്. യുവ നടിമാരുടെ രാജിയും ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണവുമെല്ലാം വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ രാജ്യസഭാ അംഗം കൂടിയായ സുരേഷ് ഗോപി പ്രശ്നത്തിൽ പ്രതികരിക്കാൻ തയാറായില്ല.

തനിക്ക് സംഘടനയില്‍ നടക്കുന്ന ഒരു കാര്യവും അറിയില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
അമ്മയില്‍ താന്‍ ഇപ്പോള്‍ സജീവമല്ലെന്നും ജനസേവനമാണ് തന്റെ ദൗത്യമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. എത്രയോ നാളുകളായി ‘അമ്മ’യില്‍ നിന്ന് നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഇത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്.

അത് ഭംഗിയായി ചെയ്യുന്നുണ്ട് അദ്ദേഹം വ്യക്തമാക്കി. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത സിനിമാതാരങ്ങളുടെ സംഘടനയയിലെ പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതെ അതൊക്കെ ഒരു അസോസിയേഷന്റെ കാര്യമാണെന്നും അതിനു അവരാണു ഉത്തരം പറയേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

സിനിമാ നടനേയല്ല എന്ന് കരുതിയാലും തനിക്ക് കുഴപ്പമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.താന്‍ വളരെ മര്യാദയ്ക്ക് ഒരു വശത്തുകൂടി ഒഴിഞ്ഞുമാറി ജീവിക്കുന്നയാളാണെന്നും ഉപദ്രവിക്കരുത് എന്നുമാണ് സുരേഷ്‌ഗോപി പ്രതികരിച്ചത്. എന്നെയങ്ങ് ഒഴിവാക്കിയേക്കൂ. ഞാന്‍ സിനിമാ നടനേയല്ല എന്ന് നിങ്ങള്‍ കരുതിയാലും എനിക്ക് വിഷമമില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

suresh gopi replied to media on amma issue

More in Malayalam Breaking News

Trending