Connect with us

അമ്മയില്‍ പുതിയ കമ്മിറ്റി ഉടനെന്ന് സുരേഷ് ​ഗോപി, രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്നാണ് സുരേഷ് ഗോപി പറഞ്ഞു, കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമെന്ന് ധർമജൻ ബോൾ​ഗാട്ടി!

Malayalam

കേരളപ്പിറവിയോടനുബന്ധിച്ച് കൊച്ചിയിലെ ‘അ‌മ്മ’ ആസ്ഥാനത്ത് കുടുംബ സംഗമം നടത്തി അമ്മ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താന്‍ കുറിച്ചെന്നും ‘അ‌മ്മ’ തിരിച്ചുവരവിന്റെ പാതയിലാണെന്നും അ‌തിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

അമ്മ സംഘടന ശക്തമായി തിരിച്ച് വരും. അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. ഇതിന് പിന്നാലെ ധർമജൻ ബോൾ​ഗാട്ടിയും സംസാരിച്ചിരുന്നു.

സംഘടനയിൽനിന്ന് രാജിവെച്ച അ‌തേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്നാണ് ധർമജൻ പറഞ്ഞത്. സുരേഷ് ഗോപി ഇന്ന് ഇതേ കാര്യമാണ് പറഞ്ഞത്. രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി സ്‌നേഹത്തോടെയാണ് അങ്ങനെ പറഞ്ഞത്.

പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നുള്ളത് വളരെ ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമാണ്. അ‌ങ്ങനെയുള്ളവർ രാഷ്ട്രീയത്തിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരാണ് സംഘടനാ തലപ്പത്ത് വരേണ്ടത് എന്നും ധർമജൻ പറഞ്ഞു.

അതേസമയം, ഇന്ന് ചേർന്ന പരിപാടിയിൽ ടിനി ടോം, ബാബുരാജ്, നിവിൻ പോളി, സരയൂ, അൻ‌സിബ, ജയൻ ചേർത്തല, വിനു മോഹൻ, വിനു മോഹൻ, അ‌നൂപ് മേനോൻ, ഹരിശ്രീ അ‌ശോകൻ, സുരേഷ് കൃഷ്ണ, ഷാജു ശ്രീധർ, ബീന ആന്റണി, കലാഭവൻ പ്രചോദ് തുടങ്ങിയവരും പങ്കെടുത്തു.

മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന് വന്ന ലൈം ഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജി വച്ചിരുന്നു.

പിന്നാലെ നടൻ ബാബുരാജിനും ഇടവേള ബാബുവിനും മുകേഷിനുമുൾപ്പെടെയുള്ളവർക്ക് നേരെ ആരോപണം ഉയർന്നതോടെ അമ്മയുടെ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ ഉൾപ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി രാജി വെയ്ക്കുകയായിരുന്നു.

More in Malayalam

Trending