Connect with us

സുരേഷ് കുമാർ ഒരു ടീമിനെ ഇറക്കിയിട്ടുണ്ടെന്ന് കേട്ടതും സുരേഷ് ഇങ്ങു വരട്ടെ അവനും രണ്ടെണ്ണം കൊടുക്കാൻ നോക്കിയിരികുകയായിരുന്നു എന്നായി സന്തോഷ്; രസകരമായ സംഭവത്തെ കുറിച്ച് സുരേഷ് ​ഗോപി

Malayalam

സുരേഷ് കുമാർ ഒരു ടീമിനെ ഇറക്കിയിട്ടുണ്ടെന്ന് കേട്ടതും സുരേഷ് ഇങ്ങു വരട്ടെ അവനും രണ്ടെണ്ണം കൊടുക്കാൻ നോക്കിയിരികുകയായിരുന്നു എന്നായി സന്തോഷ്; രസകരമായ സംഭവത്തെ കുറിച്ച് സുരേഷ് ​ഗോപി

സുരേഷ് കുമാർ ഒരു ടീമിനെ ഇറക്കിയിട്ടുണ്ടെന്ന് കേട്ടതും സുരേഷ് ഇങ്ങു വരട്ടെ അവനും രണ്ടെണ്ണം കൊടുക്കാൻ നോക്കിയിരികുകയായിരുന്നു എന്നായി സന്തോഷ്; രസകരമായ സംഭവത്തെ കുറിച്ച് സുരേഷ് ​ഗോപി

മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം സിനിമയ്ക്കായി നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ നിർമ്മാതാവും നടനും മേനക സുരേഷിന്റെ ഭർത്താവും ആയ സുരേഷ് കുമാറിനെ കുറിച്ചുള്ള രസകരമായ ഒരു സംഭവത്തെ കുറിച്ച് സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

മന്ത്രി ആയി പോയത്കൊണ്ട് ഒരുപാട് റെസ്ട്രിക്ഷൻസ് ഒക്കെ ഉണ്ട് എന്ന് എല്ലാവരും പരക്കെ പറയും. എനിക്ക് പക്ഷെ അതിന്റെ ഉള്ളിൽ നിൽക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇവിടെ ഇതൊരു അടി കേന്ദ്രം ആയിരുന്നു പണ്ട്. എന്നെ സംബന്ധിച്ച് അടി എന്ന് കേട്ടാൽ നാട് എന്തിനു രാജ്യം തന്നെ വിടുന്ന ആളാണ് ഞാൻ.

കാലാൾപ്പടയുടെ ഷൂട്ടിങ് സമയത്ത് കോഴിക്കോട് വച്ച് ഞാൻ ഏതോ നടനെ എന്തോ പറഞ്ഞു എന്ന് വെച്ച് ചില കള്ളക്കഥകൾ പ്രചരിച്ചു. ഇന്നും അത് പ്രചരിക്കുന്നുണ്ട് കേട്ടോ അതിന്റെ ശരിക്കും ഉള്ള കഥ സിനിമയുടെ സ്റ്റണ്ട് മാസ്റ്റർക്ക് അറിയാം. അതുകേട്ട് പിന്നെ ഈ സുരേഷ് കുമാർ എന്നെ തല്ലാൻ ആളെ ഇറക്കി. ഈ പറഞ്ഞ നടൻ ഇദ്ദേഹത്തിന്റെ പടത്തിൽ ആയിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്.

അദ്ദേഹം അവിടെ ചെന്ന് കള്ളക്കഥകൾ പറഞ്ഞതിന്റെ പേരിൽ ആണ് എന്നെ തല്ലാൻ ഗുണ്ടാ സംഘത്തെ സുരേഷ് കുമാർ ഇറക്കിയത്. അപ്പോൾ ഞാൻ അവിടെ ഷൂട്ടിങ് തീർത്തിട്ട് തിരുവനന്തപുരം അമൃതയിൽ നടുക്ക് തൂൺ ഉള്ള ഒരു മുറിയുണ്ട്. നസീർ സാറിന്റെ റൂം ആണ്. അന്നൊരു ഓണം സമയം ആണ്. അവിടെ തറയിൽ ഇലയിട്ട് ഇരുന്നാണ് ഓണം സദ്യ കഴിക്കുന്നത്.

ഷൂട്ടിങ് കാരണം വീട്ടിൽ പോകാൻ ആകാതെയാണ് അങ്ങനെ ചെയ്യുന്നത്. ഞാനും ഉണ്ട് എന്റെ ഒപ്പം അനുജൻ സുഭാഷും ഉണ്ട്. ഈ ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് തിരുവന്തപുരത്തെ അന്നത്തെ ആസ്ഥാന തല്ലുകാരിൽ ചിലർ കേറി വരുന്നത്. എല്ലാ മല്ലന്മാരും കൂടി കേറി വന്നു. തടിയൻ സന്തോഷ്, അദ്ദേഹത്തിന്റെ നേതാവായ ബാലേട്ടനും കൂടിയാണ് വരുന്നത്.

ആരെയും അകത്തേക്ക് കയറ്റി വിടേണ്ട എന്ന് താഴെ പറയട്ടെ എന്ന് സുഭാഷ് എന്നോട് ചോദിക്കുന്നുണ്ട്, എന്നാൽ ഞാൻ പറഞ്ഞു വരട്ടെ നോക്കാം എന്ന്.പറഞ്ഞു തീർന്നതും വാതിലിൽ ശക്തമായ ഇടി കേൾക്കാം. തുറക്കെടാ സുരേഷേ ഞാനാ സന്തോഷാ! എന്ന് ഞാൻ പേടിച്ചുകൊണ്ടാണ് എങ്കിലും വാതിൽ തുറന്നു. ആള് അകത്തു കേറിയതും നടുക്കുള്ള ഒരു തൂണിൽ ഒറ്റയിടി.

ഈ ബിൽഡിങ് ഫുൾ കുലുങ്ങിയ പോലെ എനിക്ക് തോന്നി. അമ്മാതിരി ഇടി ആയിരുന്നു. ആരാ നിന്നെ തല്ലാൻ വരുന്നത് എന്നായി ചോദ്യം. അപ്പോൾ ഞാൻ പറഞ്ഞു സുരേഷ് കുമാർ ഒരു ടീമിനെ ഇറക്കിയിട്ടുണ്ട് എന്ന്. ഇത് കേട്ടതും സുരേഷ് ഇങ്ങു വരട്ടെ അവനും രണ്ടെണ്ണം കൊടുക്കാൻ നോക്കി യ ഇരികുകയായിരുന്നു എന്നായി സന്തോഷ്. പക്ഷെ ആ പ്രശ്നം അതോടെ ഒത്തുതീർപ്പായി പോയി എന്നും സുരേഷ് ഗോപി പറയുന്നു.

അതേസമയം, സിനിമ അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിയ്ക്ക് തടസങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് കേന്ദ്രം വർഷത്തിൽ ഒരു സിനിമ മാത്രം എന്ന നിലയ്ക്ക് അനുമതി നൽകിയെന്നാണ് വിവരം. ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ ഉണ്ടാവണം, പേഴ്സനൽ സ്‌റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നൽകിയത്.

പക്ഷേ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല എന്നു തന്നെയാണ് നിയമവിദഗ്ദർ പറയുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറഞ്ഞിരുന്നു.

More in Malayalam

Trending