Connect with us

സിനിമയിൽ പണ്ട് കയ്യടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ട; സുരേഷ് ഗോപിയ്ക്കെതിരെ കെയുഡബ്ല്യുജെ

Malayalam

സിനിമയിൽ പണ്ട് കയ്യടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ട; സുരേഷ് ഗോപിയ്ക്കെതിരെ കെയുഡബ്ല്യുജെ

സിനിമയിൽ പണ്ട് കയ്യടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ട; സുരേഷ് ഗോപിയ്ക്കെതിരെ കെയുഡബ്ല്യുജെ

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ്‌ഗോപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള സുരേഷ്‌ഗോപിയുടെ അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്നാണ് കേരള പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കിയിരിക്കുന്നത്. 
സിനിമയിൽ പണ്ട് കയ്യടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ടെന്നും കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടു.


24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്‌സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാലായിരുന്നു ഭീഷണി. മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അൽപമെങ്കിലും ബാക്കിനിൽക്കുന്നുവെങ്കിൽ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.


കേന്ദ്ര മന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കും. സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണമെന്നും കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടു. അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതി വരുത്താൻ മാധ്യമ മാനേജ്‌മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് കെയുഡബ്ല്യുജെ പറഞ്ഞു.


നേരത്തെയും കെയുഡബ്ല്യുജെ സുരേഷ് ഗോപിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയർക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നതെന്നും കെയുഡബ്ല്യുജെ പ്രസ്താവനയിലൂടെ അറിയിച്ചു. 


സിനിമയിലെ നായക വേഷത്തിന്റെ  കെട്ട് വിടാത്ത മട്ടിലുള്ള  പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന്  വിരുദ്ധമാണ്. കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത സമീപനം തിരുത്താൻ സുരേഷ് ഗോപിയും അദ്ദേഹം അതിന് തയാറാകുന്നില്ലെങ്കിൽ തിരുത്താൻ  ബിജെപിയും   മുന്നിട്ടിറങ്ങണമെന്ന്‌   പ്രസിഡന്റ്‌ കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടിരുന്നു. 

More in Malayalam

Trending