Actor
52-ാം വയസ്സിൽ രാധിക സുരേഷിനെ തേടി ആ സന്തോഷവാർത്ത.! ഞെട്ടിത്തരിച്ച് സുരേഷ്‌ഗോപിയും കുടുംബവും ; അമ്മയ്ക്കായി പൊട്ടിക്കരഞ്ഞ് മാധവ്!
52-ാം വയസ്സിൽ രാധിക സുരേഷിനെ തേടി ആ സന്തോഷവാർത്ത.! ഞെട്ടിത്തരിച്ച് സുരേഷ്‌ഗോപിയും കുടുംബവും ; അമ്മയ്ക്കായി പൊട്ടിക്കരഞ്ഞ് മാധവ്!
ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ കുറിച്ചാണ്. സുരേഷേട്ടനെ നടനെന്ന നിലയിൽ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.
എന്നാൽ സുരേഷ് ഗോപിയേക്കാൾ ഒരുപക്ഷെ ഒരു വലിയ ആരാധകരുള്ള താരമാണ് അദ്ദേഹത്തിന്റെ ഭാര്യ രാധിക സുരേഷ് ഗോപി. ഇവരുടെ മക്കളും രാധിക സുരേഷ് എന്ന അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ്.
മികച്ച ഒരു പിന്നണി ഗായിക ആയിരുന്ന രാധിക വിവാഹശേഷം ആണ് ഗാനരംഗത്ത് നിന്ന് പിന്മാറുന്നത്. സുരേഷ് ഗോപിക്കൊപ്പം ചില വേദികളിൽ മാത്രമാണ് രാധിക പാടി ആരാധകർ കേട്ടിട്ടുള്ളത്. ഒരു പരിപാടിയിൽ രാധിക സുരേഷ്‌ഗോപിക്കൊപ്പം പങ്കെടുത്തപ്പോൾ സംസാരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
രണ്ട് സിനിമയിൽ ആണ് പാടിയിട്ടുള്ളതെന്ന് രാധിക പറയുന്നു. എന്നാൽ സുരേഷേട്ടന്റെ പടത്തിൽ പാടാൻ അവസരം ലഭിച്ചില്ലേ എന്ന ചോദ്യം അവതാരിക ചോദിക്കുമ്പോൾ സുരേഷ് ഗോപിയാണ് ഉത്തരം നൽകിയത്.
തന്റെ ഭാര്യയ്ക്ക് പാട്ടുപാടാൻ അവസരം ചോദിക്കുക എന്നത് തന്റെ ഒരു കാര്യം ആയി മാറുമെന്നും അത്തരത്തിൽ തന്റെ കാര്യങ്ങൾക്ക് വേണ്ടി ഒരാളുടെയും അടുത്ത് ഇതുവരെയും പോയിട്ടില്ലെന്നും ഇനി പോകുകയും ഇല്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം മാധവ് സുരേഷ് പുതിയ അഭിമുഖത്തിൽ അമ്മയെ കുറിച്ച് പറഞ്ഞത് മറ്റൊരു കാര്യമായിരുന്നു. എല്ലാ അർത്ഥത്തിലും മക്കൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച ആളാണ് ഞങ്ങളുടെ അമ്മ എന്നാണ് നടൻ പറയുന്നത്.
മാത്രമല്ല വർഷങ്ങൾക്ക് ശേഷം മക്കൾ ഒക്കെ സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ മുടങ്ങി പോയ തന്റെ സംഗീത പഠനം ഇന്ന് രാധിക തുടർന്നു പോരുന്നു എന്നതാണ് മറ്റൊരു കൗതുകം.