Connect with us

വന്‍ അംഗീകാരം സ്വന്തമാക്കി സുരേഷ് ഗോപിയുടെ മകള്‍; ആശംസകളുമായി മലയാളികള്‍

Malayalam

വന്‍ അംഗീകാരം സ്വന്തമാക്കി സുരേഷ് ഗോപിയുടെ മകള്‍; ആശംസകളുമായി മലയാളികള്‍

വന്‍ അംഗീകാരം സ്വന്തമാക്കി സുരേഷ് ഗോപിയുടെ മകള്‍; ആശംസകളുമായി മലയാളികള്‍

നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. കുടുബത്തെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇവിടെ പോയാലും ഭാര്യ രാധിക കൂടെ തന്നെ ഉണ്ടാവാറുണ്ട്.

സുരേഷ് ഗോപിയും രാധികയുമായുള്ള വിവാഹം 1990ലാണ് നടന്നത്. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ ഇതിനോടകം സിനിമയില്‍ തങ്ങളുടേതായ കഴിവുകള്‍ തെളിയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ മകന്‍ മാധവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ഒരു നേട്ടമാണ്. മാധവ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഭാഗ്യയുടെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

ഭാഗ്യ സുരേഷ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ ചിത്രമാണ് മാധവ് പങ്കുവെച്ചിരിക്കുന്നത്. നീ അങ്ങനെ അവസാനം എനിക്ക് പറ്റിയ ഒരാളായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്ന കുറിപ്പോടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഭാഗ്യയുടെ ഈ നേട്ടം നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഭാഗ്യയുടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം തന്നെ നിരവധി കമന്റുകളും പ്രേക്ഷകര്‍ നല്‍കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top