Connect with us

ശ്രീശാന്ത് മാനസികരോഗിയും അവലക്ഷ്ണം പിടിച്ചവനും – ആരോപണവുമായി സുരഭി റാണ

Malayalam Breaking News

ശ്രീശാന്ത് മാനസികരോഗിയും അവലക്ഷ്ണം പിടിച്ചവനും – ആരോപണവുമായി സുരഭി റാണ

ശ്രീശാന്ത് മാനസികരോഗിയും അവലക്ഷ്ണം പിടിച്ചവനും – ആരോപണവുമായി സുരഭി റാണ

ശ്രീശാന്ത് മാനസികരോഗിയും അവലക്ഷ്ണം പിടിച്ചവനും – ആരോപണവുമായി സുരഭി റാണ

ബിഗ് ബോസ് ഷോ ഹിന്ദിയിൽ പന്ത്രണ്ടാം സീസണിലേക്ക് കടന്നിരിക്കുകയാണ്. ഷോയുടെ ശ്രദ്ധെയ താരം മലയാളിയും മുൻ ക്രിക്കറ്ററുമായ ശ്രീശാന്താണ്. എന്നും വിവാദങ്ങൾ സൃഷ്ടിക്കാറുള്ള ശ്രീശാന്ത് പെരുമാറ്റം കൊണ്ട് ബിഗ് ബോസ്സിലും സഹ മത്സരാർത്ഥികളെ വെറുപ്പിക്കുകയാണ്. ഇപ്പോൾ മറ്റൊരു മത്സരാർത്ഥിയായ സുരഭി റാണാ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് .

ശ്രീശാന്ത് മാനസികരോഗിയും അവലക്ഷ്ണം പിടിച്ചവനും ആണെന്നണ് സുരഭിയുടെ ആരോപണം. ടാസ്‌ക്കുകള്‍ക്കിടയിലുള്ള ചെറിയ തര്‍ക്കമാണ് സുരഭിയെ ശ്രീശാന്തിന് നേരെ തിരിച്ചത്. ടാസ്‌ക്കുകളില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലാത്ത ശ്രീശാന്ത് ഒഴിവ് കഴിവുകള്‍ പറയുകയാണെന്നും അവര്‍ ആരോപിക്കുന്നു. തനിക്ക് ശ്രദ്ധ കിട്ടാനായി ശ്രീശാന്ത് മനഃപൂര്‍വം ഓരോ അസുഖങ്ങള്‍ അഭിനയിക്കുകയാണെന്നും ഭീഷണി മുഴക്കുകയാണെന്നും ഇവര്‍ പറയുന്നു.

ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാമത് സീസണാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. സല്‍മാന്‍ ഖാനാണ് ഷോയുടെ അവതാരകനായി എത്തുന്നത്. ഷോയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന മത്സരാര്‍ഥിയാണ് ശ്രീശാന്ത്. ആഴ്ചയില്‍ 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

surabhi rana against sreesanth

More in Malayalam Breaking News

Trending

Recent

To Top