Connect with us

പൾസർ സുനിയുടെ ജാമ്യാപേക്ഷ; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

Malayalam

പൾസർ സുനിയുടെ ജാമ്യാപേക്ഷ; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

പൾസർ സുനിയുടെ ജാമ്യാപേക്ഷ; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കൊച്ചിയിൽ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനി ഹർജി നൽകിയത്. ഇപ്പോഴിതാ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ്.

കേസ് ഓ​ഗസ്റ്റ് 27 ന് പരി​ഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് അഭയ് ഓകെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാമെന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാൽ, സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ചശേഷമാണ് ഓഗസ്റ്റ് 27-ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. പൾസർ സുനിക്കുവേണ്ടി അഭിഭാഷകരായ കെ. പരമേശ്വർ, ശ്രീറാം പറക്കാട് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. നേരത്തെ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്.

എന്നാൽ ഹൈക്കോടതി വിധിച്ച ഈ പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാആണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേചെയ്തത്. ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല ജാമ്യഹർജി ഫയൽ ചെയ്യുന്നത്. സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകർ വഴിയാണെന്നതും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റാരോ പിന്നിൽ ഉണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു.

നടിയെ ആ ക്രമിച്ച സംഭവത്തിന് പിന്നിൽ തന്നെ ഗൂ ഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ജാമ്യഹർജി തള്ളിയാൽ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്യാവൂ എന്നാണ് നിയമം. പൾസർ സുനി ഏപ്രിൽ 16ന് ഫയൽ ചെയ്ത ജാമ്യഹർജി മേയ് 20ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23ന് വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

അമിക്കസ് ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് പിഴ തുക അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ, ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയ്ക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാൻ ആണ് പൾസർ സുനിയ്ക്ക് വേണ്ടി എത്തിയിരുന്നത്.

സുനിയ്ക്ക് വേണ്ടി സന റഈസ് ഖാൻ ഹാജരായി എന്നുള്ള വാർത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് അതിനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നത്. കേസ് നടത്താൻ പോലും പൈസയില്ലെന്ന് പറയുന്ന പൾസർ സുനിയ്ക്ക് വേണ്ടി ഇത്രയും പ്രമുഖ അഭിഭാഷക എങ്ങനെ ഹാജരായി എന്നായിരുന്നു എല്ലാവരുടെയും സംശയം. സുനിയ്ക്ക് പിന്നിൽ ഏതോ വമ്പൻ ശക്തിയുണ്ടെന്നും എന്നാൽ അത് ദിലീപ് ആകാൻ സാധ്യതയില്ലെന്നുമൊക്കെയായിരുന്നു അന്നത്തെ സോഷ്യൽ മീഡിയ സംശയങ്ങൾ. ഇന്നും പലരും ഇതേ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.

More in Malayalam

Trending