Malayalam
നസ്രിയയുടെ ഗാനത്തിന് ചുവടുവച്ച് സണ്ണി വെയിന്റെ ഭാര്യ!! വീഡിയോ വൈറലാകുന്നു
നസ്രിയയുടെ ഗാനത്തിന് ചുവടുവച്ച് സണ്ണി വെയിന്റെ ഭാര്യ!! വീഡിയോ വൈറലാകുന്നു
കഴിഞ്ഞ ദിവസം സിനിമ ലോകം ആഘോഷമാക്കിയ ഒന്നായിരുന്നു സണ്ണി വെയ്‌നിന്റെയും രഞ്ജിനിയുടെയും വിഹാഹം .നടന്‍ സണ്ണി വെയ്നും രഞ്ജിനിയ്ക്കും ആശംസകള്‍ നേര്‍ന്ന് മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നേരിട്ടും അല്ലാതേയും താരങ്ങള്‍ തങ്ങളുടെ ആശംസകള്‍ അറിയിച്ചിരുന്നു . രഞ്ജിനിയും ചെറിയൊരു താരമാണ്. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ രഞ്ജിനി സജീവമായിരുന്നു. അതുകൊണ്ട് തന്നെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് രഞ്ജിനി സുപരിചിതമാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് രഞ്ജിനിയുടെ ഡാന്‍സ് വീഡിയോയാണ്.ഫഹദ് ഐശ്വര്യ ലക്ഷ്മി കേന്ദ്രകപാത്രത്തെ അവതരിപ്പിച്ച വരത്തനിലെ ഗാനത്തിലാണ് രഞ്ജിനിയും സംഘവും ചുവട് വയ്ക്കുന്നത്. നസ്രിയ ആലപിച്ച ഗാനമായിരുന്നു ഇവര്‍ തിരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയില്‍ രഞ്ജിയുടേയും കൂട്ടരുടേയും നൃത്തം വൈറലായിട്ടുണ്ട്.
ബുധനാഴ്ച രാവിലെ6 മണിക്കായിരുന്നു സണ്ണി വെയ് ന്റേയും രഞ്ജിനിയുടേയും വിവാഹം. വളരെ ലളിതമായിട്ടുള്ള വിവാഹ ചടങ്ങുകളായിരുന്നു. കുട്ടിക്കാലം മുതലെ അടുത്ത സുഹൃത്തുക്കളായിരുന്നു രഞ്ജിനിയും സണ്ണിയും. താര വിവാഹത്തിന് ദീലീപ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.
സണ്ണി വെയ്‌നിന്റെ ഉറ്റ സുഹൃത്തായ ദുൽക്കർ സൽമാനും വിഹാഹ ജോഡികൾക്കു ആശംസകളുമായി എത്തിയിരുന്നു .
sunny wayne’s wife ranjini viral dance video