Connect with us

നഴ്‌സാകാൻ പഠിച്ചു ; ജീവിക്കാൻ ബേക്കറിയിൽ ജോലി ചെയ്തു ; പിന്നീട് പോൺ സിനിമ ലോകത്തെ റാണിയായി ഒടുവിൽ ബോളിവുഡിലെ ചൂടൻ നായികയും – സംഭവബഹുലമായ സണ്ണി ലിയോണിന്റെ ജീവിത കഥ …

Malayalam Articles

നഴ്‌സാകാൻ പഠിച്ചു ; ജീവിക്കാൻ ബേക്കറിയിൽ ജോലി ചെയ്തു ; പിന്നീട് പോൺ സിനിമ ലോകത്തെ റാണിയായി ഒടുവിൽ ബോളിവുഡിലെ ചൂടൻ നായികയും – സംഭവബഹുലമായ സണ്ണി ലിയോണിന്റെ ജീവിത കഥ …

നഴ്‌സാകാൻ പഠിച്ചു ; ജീവിക്കാൻ ബേക്കറിയിൽ ജോലി ചെയ്തു ; പിന്നീട് പോൺ സിനിമ ലോകത്തെ റാണിയായി ഒടുവിൽ ബോളിവുഡിലെ ചൂടൻ നായികയും – സംഭവബഹുലമായ സണ്ണി ലിയോണിന്റെ ജീവിത കഥ …

നഴ്‌സാകാൻ പഠിച്ചു ; ജീവിക്കാൻ ബേക്കറിയിൽ ജോലി ചെയ്തു ; പിന്നീട് പോൺ സിനിമ ലോകത്തെ റാണിയായി ഒടുവിൽ ബോളിവുഡിലെ ചൂടൻ നായികയും – സംഭവബഹുലമായ സണ്ണി ലിയോണിന്റെ ജീവിത കഥ …

ലോകമൊട്ടാകെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. വലിയ ഒച്ചപ്പാടുകൾ സൃഷ്ടിച്ചാണ് സണ്ണി ലിയോൺ ബോളിവുഡ് സിനിമ ലോകത്തേക്ക് കടന്നു വന്നത്. കാരണം പോൺ സിനിമ ലോകത്തെ സൂപ്പർ താരത്തിന്റെ കടന്നു വരവ് ആർക്കും ദഹിക്കുന്നതായിരുന്നില്ല. പക്ഷെ അവർ പിടിച്ചു നിന്നു. ഭൂതകാലത്തിന്റെ എല്ലാ കറുത്ത പാടുകളും അതീവ ഗ്ലാമറസെങ്കിലും അത്ര മോശമല്ലാത്ത കഥാപാത്രങ്ങളിലൂടെ തിരുത്തിയെഴുതി. എങ്കിലും സണ്ണി ലിയോണിന്റെ വളർച്ച വർഷങ്ങളിലൂടെ ഒന്ന് ഓടിച്ചു നോക്കാം.

ജനിച്ചത് കാനഡയിലാണെങ്കിലും സണ്ണി പഠിച്ചതും വളർന്നതും കാലിഫോർണിയയിലാണ്. അമേരിക്കൻ പൗരത്വമാണ് സണ്ണിക്കുള്ളത്. നാൽപ്പതിലധികം പോൺ ചിത്രങ്ങളിൽ അഭിനയിച്ച് അഞ്ച് വർഷം കൊണ്ടാണ് ബോളിവുഡ് കീഴടക്കിയാണ് ഈ താരം വളർന്നത്.
എന്നാൽ പോൺ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നതിന് മുൻപ് നേഴ്‌സ് ആവാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു കാലവും സ്വയം പര്യാപ്തതയ്ക്കു വേണ്ട് ഒരു ജർമ്മൻ ബേക്കറിയിൽ ജോലി ചെയ്ത തൊഴിൽ ചെയ്ത ചരിത്രവും സണ്ണിക്കുണ്ട്.

കരൺജിത്ത് കൗർ വോഹ്‌റ എന്നായിരുന്നു യാഥാർത്ഥ പേര്. എന്നാൽ പിന്നീട് പോൺ സിനിമാരംഗത്തേക്കെത്തിയപ്പോൾ പേര് സണ്ണിയെന്നു മാറ്റി. പിന്നീട് ഒരു സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമാണ് ലിയോൺ എന്നു കൂടി പേരിനൊപ്പം ചേർത്തത്.
2003ൽ അമേരിക്കൻ പോർണോഗ്രഫിക് ഫിലിം നിർമ്മാണ കമ്പനിയായ വിവിധ എന്റർടെയ്ന്മെന്റ് കമ്പനിയുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പുവച്ചു കൊണ്ടാണ് സണ്ണി പോൺ സിനിമാകളിൽ സജീവമായത്. 2003 മുതൽ 2007 വരെ വിവിധ് എന്റർടെയ്ന്മെന്റിന്റെ മൂന്നു ചിത്രങ്ങളാണ് സണ്ണിയുടേതായി റിലീസ് ചെയ്തത്. ആദ്യഘട്ടത്തിൽ ലെസ്‌ബിയൻ പ്രമേയമുള്ള ചിത്രങ്ങളിൽ മാത്രമായിരുന്നു അഭിനയം.

പിന്നീട് സണ്ണി സജീവമായി പോൺ സിനിമ ലോകത്തേക്കിറങ്ങി. ഇതോടെ സണ്ണിയുടെ മൂന്നു വർഷത്തെ കരാർ പിന്നീട് 2007 ഓടെ പുതുക്കുകയും തുടർന്നങ്ങോട്ട് കമ്പനിയുടേതായി ആറോളം പോൺ ചിത്രങ്ങളിൽ സണ്ണി സജീവ താരമായി എത്തുകയും ചെയ്തു. ഇതോടെ സണ്ണി ലിയോൺ എന്ന താരം ആഗോള പരിവേഷമുള്ള നീലച്ചിത്ര നായികയായി മാറി.

2007 മുതൽ 2010 വരെ ലോകത്തെ മുൻനിര പോൺ താരങ്ങളുടെ പട്ടികയിൽ സണ്ണി ഇടം നേടിയിരുന്നു. പലപ്പോഴായി പുറത്തിറങ്ങിയ ടോപ്പ് പോൺ താരങ്ങളുടെ പട്ടികയിൽ സണ്ണി ലിയോൺ ആദ്യനിരയിൽ തന്നെ ഇടം നേടി. 2016 ൽ ബിബിസി തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളിൽ ഒരാൾ സണ്ണി ലിയോൺ ആയിരുന്നു.

2011ലായിരുന്നു സണ്ണിയുടെ വിവാഹം. സംഗീതഞ്ജനായ ഡാനിയേൽ വീബറിനെയാണ് സണ്ണി വിവാഹം ചെയ്തത്. 2013ഓടെയാണ് പോൺ രംഗത്തു നിന്നും വിടപറയുന്നതായി സണ്ണി ലിയോൺ പ്രഖ്യാപിക്കുന്നത്. ഇനി ഈ രംഗത്തേക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടു തന്നെ സണ്ണി പോൺ സിനിമാ രംഗം വിട്ടു.

2016ലെ പെറ്റ പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌കാരത്തിനും സണ്ണി അർഹത നേടിയിട്ടുണ്ട്. മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ പേരിലാണ് പെറ്റ പുരസ്‌കാരം സണ്ണിക്ക് ലഭിച്ചത്. ക്യാൻസർ രോഗികളുടെ പുനർജീവന പ്രവർത്തനങ്ങൾക്കു വേണ്ടിയും സണ്ണി വളരെ സജീവമായി ഇടപെടുന്നുണ്ട്.

ഇതിന് പിന്നാലെയാണ് 2012 മുതൽ സണ്ണി ബോളിവുഡ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പൂജ ഭട്ട് സംവിധാനം ചെയ്ത് ജിസം 2 ആയിരുന്നു സണ്ണിയുടേതായി റിലീസ് ചെയ്ത ആദ്യ ബോളിവുഡ് ചിത്രം. എന്നാൽ താരസുന്ദരിയുടെ ആദ്യ ചിത്രം ജിസം 2 അല്ല, അത് അമേരിക്കയിലെ മാർക്ക് റേറ്റിംഗിന്റെ സംവിധാനത്തിൽ പൈറേറ്റ്‌സ് ബ്ലഡ് എന്ന ചിത്രമാണ്. ചിത്രത്തിൽ സണ്ണി ലിയോണിന്റെ നായകനായി എത്തിയത് നിഷാന്ത് സാഗറാണ്.

2012ൽ പുറത്തിറങ്ങിയ ജിസം 2 മുതൽ 2017ൽ പുറത്തിറങ്ങിയ ബാഡ്ഷഹോ എന്ന ഹിന്ദി ചിത്രം വരെയാണ് സണ്ണിയുടേതായിട്ടുള്ള ബോളിവുഡ് അടയാളപ്പെടുത്തലുകൾ. ഷാരൂഖ് ഖാന്റെ റയീസ് എന്ന ചിത്രത്തിലെ ഹിറ്റായ ഐറ്റം ഡാൻസിലും സണ്ണി തിളങ്ങി. ചെറുതാണെങ്കിലും 25ഓളം സിനിമ-സംഗീത ആൽബങ്ങളിലൂടെ സണ്ണി ബോളിവുഡിന്റെയും ആരാധനപാത്രമായി മാറി. മൂന്നോളം ഹോളിവുഡ് ചിത്രങ്ങളിലും സണ്ണി അഭിനയിച്ചിട്ടുണ്ട്.

sunny leones life story

More in Malayalam Articles

Trending

Recent

To Top