Social Media
കയ്യിലെ വിരൽ മുറിഞ്ഞു’, അലറി കരഞ്ഞ് സണ്ണി ലിയോൺ; പിന്നീട് സംഭവിച്ചത്
കയ്യിലെ വിരൽ മുറിഞ്ഞു’, അലറി കരഞ്ഞ് സണ്ണി ലിയോൺ; പിന്നീട് സംഭവിച്ചത്
ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന സണ്ണി ലിയോൺ തന്റെ ഭർത്താവിനെ പറ്റിക്കുന്നൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അടുക്കളയിൽ പച്ചക്കറി അരിയുന്നതിനിടെ തന്റെ വിരൽ മുറിഞ്ഞുപോയതായി പറഞ്ഞ് ഭർത്താവിനെ പറ്റിക്കുന്നതിന് സണ്ണി തയ്യാറെടുത്തു. ഇതിനായി കൃത്രിമമായ വിരലും രക്തവുമെല്ലാം തയ്യാറാക്കി വച്ചു. കത്തിയെടുത്ത് കൈയില്‍ പിടിച്ച് അലറാൻ തുടങ്ങി. ഈ സമയം ഫോൺ സമീപത്ത് വച്ചിട്ടുമുണ്ട്.
സണ്ണിയുടെ കരച്ചിൽ കേട്ട് ഭർത്താവ് ഓടിയെത്തി. അടുക്കളിൽ കണ്ടതോ നിറയെ ചോരയും അറ്റുപോയ വിരലും. എന്തു ചെയ്യണമെന്നറിയാതെ ഡാനിയൽ ആദ്യം പകച്ചുപോയി. ഒരു തുണിയെടുത്ത് കെട്ടാനായി അടുത്ത ശ്രമം. ഒടുവിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് താരം സസ്പെൻസ് പൊളിച്ചത്.
, ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങുന്നു. ഇതിനിടെയാണ് ഇത് പ്രാങ്ക് വിഡിയോ ചെയ്തതാണെന്ന് സണ്ണി തുറന്നുപറയുന്നത്.
sunny leone