Connect with us

സണ്ണി ലിയോൺ മലയാളത്തിലേക്ക് !! നായകനായെത്തുന്നത് ജയറാം ?!

Malayalam Breaking News

സണ്ണി ലിയോൺ മലയാളത്തിലേക്ക് !! നായകനായെത്തുന്നത് ജയറാം ?!

സണ്ണി ലിയോൺ മലയാളത്തിലേക്ക് !! നായകനായെത്തുന്നത് ജയറാം ?!

സണ്ണി ലിയോൺ മലയാളത്തിലേക്ക് !! നായകനായെത്തുന്നത് ജയറാം ?!

സണ്ണി ലിയോൺ ഒരു മലയാളസിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നത് ഏറെ കാലമായി കേൾക്കുന്ന ഒരു കാര്യമാണ്. കൊച്ചിയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിന് സണ്ണി ലിയോൺ എത്തിയത് പോലും മലയാളികൾ തന്നെ എങ്ങനെ സ്വീകരിക്കും എന്ന് അറിയാനാണെന്നായിരുന്നു അന്നുയർന്ന കരക്കമ്പി. എന്നാലിതാ ആ വാർത്തകൾ സത്യമാകാൻ പോകുന്നു.

ഒമർ ലുലുവിന്റെ പുതിയ ചിത്രത്തിലൂടെ ആദ്യമായി ഒരു മലയാള സിനിമയിൽ സണ്ണി വേഷമിടാൻ പോകുന്നു എന്നാണ് റിപ്പോട്ടുകൾ. എന്നാൽ സിനിമ ഇത് വരെ അനൗൺസ് ചെയ്‌തിട്ടില്ല. ജയറാം, ധർമ്മജൻ, ഹണി റോസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ഒരു സിനിമയിൽ അഭിനയിക്കാൻ സണ്ണി കരാർ ഒപ്പിട്ടുവെന്നാണ് സൂചന. സിനിമ ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ.

മുൻപ് പോൺ ആക്ട്രസ്സ് മിയ ഖലീഫയെ തന്റെ സിനിമയിൽ അഭിനയിപ്പിക്കുമെന്നുള്ള പ്രസ്താവനകളും ഒമർ ലുലു നടത്തിയിരുന്നു. എന്നാൽ മിയ ഖലീഫയുടെ ഓഫീസ് ഇത് നിഷേധിച്ചതോടെ ആ വാർത്ത ഗോസ്സിപ് കോളങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

Sunny leon to act in Malayalam cinema

More in Malayalam Breaking News

Trending

Recent

To Top