Connect with us

കൂടെ രണ്ട്‍ സിനിമയിൽ അഭിനയിച്ചു..മോഹൻലാലിനെ കുറിച്ച് പറയാനുള്ളത് ഇതാണ് ..

Malayalam

കൂടെ രണ്ട്‍ സിനിമയിൽ അഭിനയിച്ചു..മോഹൻലാലിനെ കുറിച്ച് പറയാനുള്ളത് ഇതാണ് ..

കൂടെ രണ്ട്‍ സിനിമയിൽ അഭിനയിച്ചു..മോഹൻലാലിനെ കുറിച്ച് പറയാനുള്ളത് ഇതാണ് ..

മോഹൻലാൽ ഏറ്റവും പുതിയതായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.പ്രിയദര്‍ശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് സുനില്‍ ഷെട്ടി. സെറ്റില്‍ ഏറ്റവും കൂടുതല്‍ എനര്‍ജിയും പോസിറ്റിവിറ്റിയുമുള്ള ആളാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരു നല്ല കുക്കും ഗായകനുമാണെന്നും സുനില്‍ ഷെട്ടി പറയുന്നു.

‘ഞാന്‍ ഇതിനു മുമ്ബും മോഹന്‍ലാല്‍ സാറിനൊപ്പം ‘കാക്കക്കുയില്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് വളരെ അധികം ബഹുമാനവും ആദരവുമുള്ള രണ്ടു വ്യക്തികളാണ് മോഹന്‍ലാല്‍ സാറും പ്രിയദര്‍ശന്‍ സാറും. ഈ വര്‍ഷം എനിക്ക് രജനി സാറിനൊപ്പവും ലാല്‍ സാറിനൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇവര്‍ തമ്മിലുള്ള സാമ്യത എന്തെന്നാല്‍ രണ്ടുപേരും ഗംഭീര നടന്മാരാണ് അതോടൊപ്പം തന്നെ നല്ല മനുഷ്യരുമാണ്.’

‘ലാല്‍ സാര്‍ ഉണ്ടെങ്കില്‍ സെറ്റില്‍ ഭയങ്കര എനര്‍ജിയാണ്. എപ്പോഴും തമാശ പറഞ്ഞു സെറ്റില്‍ ഉള്ളവരെ ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അദ്ദേഹം ഒരു നല്ല പാട്ടുകാരനും നല്ല കുക്കുമാണ്. സുനില്‍ ഷെട്ടി വ്യക്തമാക്കി.

പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുംമോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. 2020 മാർച്ച് 26 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. കുഞ്ഞാലി മരക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിർമാണം. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്.ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. കൂറ്റൻ വിഎഫ്എക്‌സ് സെറ്റുകളിലാണ് സിനിമയിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത്.

sunil shetty about mohanlal

More in Malayalam

Trending

Recent

To Top