Connect with us

എത്ര പെണ്‍കുട്ടികളെയാണ് ദ്രോഹിച്ചിട്ടുള്ളത്, ഇത്രയും വൃത്തികെട്ട ഒരുത്തന്‍, നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നത്; സംവിധായകന്‍ ആര്‍ സുകുമാരന്‍

Malayalam

എത്ര പെണ്‍കുട്ടികളെയാണ് ദ്രോഹിച്ചിട്ടുള്ളത്, ഇത്രയും വൃത്തികെട്ട ഒരുത്തന്‍, നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നത്; സംവിധായകന്‍ ആര്‍ സുകുമാരന്‍

എത്ര പെണ്‍കുട്ടികളെയാണ് ദ്രോഹിച്ചിട്ടുള്ളത്, ഇത്രയും വൃത്തികെട്ട ഒരുത്തന്‍, നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നത്; സംവിധായകന്‍ ആര്‍ സുകുമാരന്‍

മലയാളികളുടെപ്രിയപ്പെട്ട നടനാണ് ദിലീപ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിലീപിനെ പോലെ തനമ്‌നെ അദ്ദേഹത്തിന്റെ മക്കളുടെ വിശേഷങ്ങളറിയാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമല്ല, കുസൃതിക്കാരിയായ ഇളയ മകള്‍ മഹാലക്ഷ്മിയുടെ ചില വീഡിയോകളും പുറത്തെത്തുമ്പോള്‍ അതും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി പാദമുദ്ര, രാജശില്‍പി എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ആര്‍ സുകുമാരന്‍. ഇപ്പോഴിതാ നടന്‍ ദിലീപിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. ദിലീപ് മനുഷ്യത്വമില്ലാത്തവനാണെന്നാണ് സുകുമാരന്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് സുകുമാരന്‍ പറയുന്നുണ്ട്. നേരത്തെ ദിലീപിനെ നായകനാക്കി അദ്ദേഹം സിനിമ പ്ലാന്‍ ചെയ്തിരുന്നതാണ്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറുകയായിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ മനസ് തുറന്നത്.

”എന്നെ മാത്രമാണോ എത്ര പെണ്‍കുട്ടികളെയാണ് ദ്രോഹിച്ചിട്ടുള്ളത്. ഇത്രയും വൃത്തികെട്ട ഒരുത്തന്‍. കാവ്യ മാധവന്‍ എത്ര നല്ല സ്വഭാവമായിരുന്നു. അവള്‍ ഒരുത്തനെ വിവാഹം കഴിച്ചു. അവിടെ ചെന്ന് അവളെ തിരികെ കൊണ്ടു വന്നു. ഒന്ന് ആലോചിച്ചു നോക്കൂ. അടിച്ച് ആരെങ്കിലും കൊല്ലേണ്ടതാണ്. മുമ്പേ ഒരു പെണ്ണിനെ കല്യാണം കഴിച്ചതാണ്. അവളിപ്പോള്‍ വിദേശത്താണ്” എന്നാണ് സുകുമാരന്‍ പറയുന്നത്.

അങ്ങനൊരു ക്രൂര കൃത്യം ചെയ്തു കാണുമോ എന്ന അവതാരകന്റെ ചോദ്യത്തിനും സുകുമാരന്‍ മറുപടി പറയുന്നുണ്ട്. സംശയമെന്ത്? അവന്റെ സ്വഭാവം അനുസരിച്ച് തീര്‍ച്ചയായും ചെയ്തിട്ടുണ്ടാകും. നേരിട്ട് വയ്യെങ്കില്‍ മറ്റുള്ളവര്‍ വഴി ചെയ്യും. വേറൊന്നും കൊണ്ട് പറയുകയല്ല. മനുഷ്യത്വമില്ലാത്തവനാണെന്നാണ് അദ്ദേഹം പറയുന്നത്. ദിലീപ് തന്റെ സിനിമയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ചും ആര്‍ സുകുമാരന്‍ പറയുന്നുണ്ട്.

‘ദിലീപിനെ വെച്ച് ചെയ്യാന്‍ ഇരുന്നത് പ്രായം കൊണ്ട് വ്യത്യാസം വരുന്ന ഒരാളുടെ കഥയാണ്. അഭിനയത്തിന് പ്രാധാന്യമുള്ള സിനിമ ആയിരുന്നു അത്. നിര്‍മാതാവ് അനില്‍ അമ്പലക്കര അതിന്റെ സ്‌ക്രിപ്റ്റ് വായിച്ച ശേഷം എത്ര രൂപ വേണമെങ്കിലും ഇറക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞതാണ്. ദിലീപിനോട് കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. ഞാനും നിര്‍മാതാവും നേരിട്ട് ചെന്ന് അഡ്വാന്‍സ് നല്‍കി. പക്ഷെ ഇവരെയൊക്കെ ആരോ നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇയാള്‍ ഒഴിയുന്നുമില്ല, ചെയ്യുന്നുമില്ല എന്ന രീതിയില്‍ കുറേക്കാലം നിന്നു. അവസാനം അഡ്വാന്‍സ് തിരിച്ചു വാങ്ങിയെന്നാണ് സുകുമാരന്‍ പറയുന്നത്.

‘ഇപ്പോള്‍ അയാളുടെ സിനിമകള്‍ ഒന്നും വിജയിക്കുന്നില്ലല്ലോ. എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാകും അത് എന്നും ഇനി രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണെന്നും സുകുമാരന്‍ പറയുന്നു. ആളുകളൊക്കെ വെറുത്തു തുടങ്ങി. തിയേറ്ററില്‍ ഇയാളുടെ ഫാന്‍സ് അല്ലാതെ ആരുമില്ല. ദിലീപ് തെറ്റുകള്‍ മനസിലാക്കി വന്നാലും ഞാന്‍ ഇനി അയാളെ വെച്ച് സിനിമ ചെയ്യില്ല. മാനസികമായി പലര്‍ക്കും അയാളോട് വെറുപ്പാണെന്നാണ് ഞാന്‍ കരുതുന്നത്’, എന്നും സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റെ പുത്തന്‍ സിനിമകളുമായി തിരക്കിലാണ് ദിലീപ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്റെ ‘തങ്കമണി’ എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. തങ്കമണി സംഭവത്തിന്റെ തീവ്രത വിളിച്ചോതുന്ന തരത്തിലുള്ളതാണ് പാട്ട്. ബി ടി അനില്‍കുമാര്‍ രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. വില്യം തന്നെണ് ആലപിച്ചിരിക്കുന്നതും. ഉടല്‍ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി.

ദിലീപിന്റെ സിനിമാ കരിയറിലെ നൂറ്റി നാല്‍പ്പത്തിയെട്ടാമത്തെ ചിത്രമാണ് ‘തങ്കമണി’. ബിഗ് ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്.വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 1986 ഒക്ടോബര്‍ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടത്തിയിരുന്നു. ഈ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top