Connect with us

നിന്റെ ഷോ ഒന്നും ഇവിടെ വേണ്ട വേറെ എവിടെയെങ്കിലും കാണിച്ചാൽ മതി,പെണ്കുട്ടികളായാൽ കുറച്ചു അടക്കം പാലിക്കണം;എലീനയ്ക്ക് സുജോയുടെ താക്കീത്!

Malayalam

നിന്റെ ഷോ ഒന്നും ഇവിടെ വേണ്ട വേറെ എവിടെയെങ്കിലും കാണിച്ചാൽ മതി,പെണ്കുട്ടികളായാൽ കുറച്ചു അടക്കം പാലിക്കണം;എലീനയ്ക്ക് സുജോയുടെ താക്കീത്!

നിന്റെ ഷോ ഒന്നും ഇവിടെ വേണ്ട വേറെ എവിടെയെങ്കിലും കാണിച്ചാൽ മതി,പെണ്കുട്ടികളായാൽ കുറച്ചു അടക്കം പാലിക്കണം;എലീനയ്ക്ക് സുജോയുടെ താക്കീത്!

ബിഗ് ബോസ്സ് രണ്ടാം സീസൺ പതിയെ ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു. പോരിന് തയ്യാറായി 17 മത്സരാര്ഥികളും. മത്സരാര്ഥികളും പ്രേക്ഷകരും ഒരുപോലെ ഗെയിമിലേക്ക് ചുവടുവെചിരിക്കുന്നു. കളിചിരികളും തമാശകളും പാട്ടും ഡാൻസും ഒക്കെ വഴിമാറി ഇപ്പോൾ ശെരിക്കുമുള്ള അങ്കം തന്നെ ബിഗ് ഹൗസിൽ തുടങ്ങിക്കഴിഞ്ഞു.17 പേർ നൂറു ദിവസം ഒരു വീട്ടിൽ എങ്ങനെ കഴിയുമെന്ന ആകാംഷയിലായിരുന്നു പ്രേക്ഷകർ. ഇവർകളിചിരികളും തമാശകളും ഒക്കെയായി കഴിഞ്ഞു കൂടുമോ എന്നതിനിപ്പോൾ ഉത്തരമായി.

ചെറിയ ചെറിയ പൊട്ടിത്തെറികൾ ഇപ്പോൾ വലിയ വഴക്കിലും വക്കാണത്തിലും വഴിമാറിയിരിക്കുന്നു.ബിഗ് ബോസ് സീസൺ രണ്ടിലെ പതിനൊന്നാം ദിനമായിരുന്നു ഇന്നലെ. ഉച്ചയോടെയാണ് ബിഗ് ഹൗസിൽ പൊട്ടിത്തെറിയുടെ തീപ്പൊരി ചിതറിയത്. അതിന് തിരികൊളുത്തിയത് എലീന പടിക്കലും. എലീന, സുജോ, അലക്സന്ദ്രാ, സോമദാസ്‌ എന്നിവർ വിശ്രമ മുറിയിൽ ഉണ്ടായിരുന്ന സമയത്താണ് പൊട്ടിത്തെറിയുടെ ആരംഭം ഉണ്ടാകുന്നത്. എലീനയും അലക്സന്ദ്രയും തമ്മിൽ സംസാരിക്കുന്നതിനിടയിൽ എലീന ഒരു വാചകം പറഞ്ഞു. ഈ അലവലാതികളോടൊക്കെ എന്തിനു സംസാരിക്കുന്നു എന്നായിരുന്നു എലീന പറഞ്ഞത്.

പിന്നെ അവിടെ നടന്നത് ഒരു ദ്വന്ദയുദ്ധം തന്നെയായിരുന്നു. അത്തരം പദങ്ങളൊന്നും തങ്ങളോട് ഉപയോഗിക്കരുതെന്നു പറഞ്ഞയിരുന്നു സുജോ മാത്യു എലീനയോട് തട്ടിക്കയറിയത്. കൂടാതെ നിന്റെ ഷോ ഒന്നും ഇവിടെ വേണ്ടാന്നും വേറെ എവിടെയെങ്കിലും കാണിച്ചാൽ മതി എന്ന് കുടി സുജോ എലീനയ്ക്കു താക്കീത് നൽകി. ആദ്യം സംസാരിക്കാൻ പടിക്കു എന്നും പെണ്കുട്ടികളായാൽ കുറച്ചു അടക്കം പാലിക്കണം എന്നുകൂടി സുജോ വാക്കുതർക്കത്തിനിടെയിൽ അലീനക്ക് ഉപദേശം നൽകി. എന്നാൽ താൻ മറ്റാരെയും അല്ല ഉദ്ദേശിച്ചതെന്നും വളരെ സദാരണയായി എ പദം ഉപയോഗിച്ചതാണെന്നും ആണ് എലീന പ്രതികരിച്ചത്. അവസാനം ആര്യയും വീണയുമൊക്കെ ഇടപെട്ടാണ് വാക്കുതർക്കം അവസാനിപ്പിച്ചത്.

എന്നാൽ പിന്നീട് എലീന സുജോ മാത്യുവിനോട് സംസാരിക്കുകയും മാപ്പു പറയുകയും ചെയ്തു. ആരെയും വേദനിപ്പിക്കൻ തൻ ഉദ്ദേശിച്ചിരുന്നില്ല എന്നും എലീന പറഞ്ഞു. തുടർന്ന് ഇരുവരും പരസ്പരം സംസാരിച്ചു പ്രശ്നം രമ്യതയിൽ ആക്കുകയും ചെയ്തു.ഈ പൊട്ടിത്തെറി ഇനി വരാനിരിക്കുന്ന വലിയ ഭൂകമ്പങ്ങളുടെ തുടക്കം മാത്രമാണോ എന്ന് ഇനി വരും ദിനങ്ങളിൽ കണ്ടറിയാം. ഏതായാലും എലീന ബിഗ് ഹൗസിൽ പൊട്ടിത്തെറികൾക്ക് വഴിവെക്കുമെന്ന് ഇതോടെ തെളിഞ്ഞു കഴിഞ്ഞു.

sujo against eleena in bigboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top