Connect with us

സുജാതയുടെ പാദസരം ട്രെന്റാവുന്നു; ‘സൂഫിയും സുജാതയും’ പാദസരങ്ങള്‍ ട്രെന്റാവുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നിര്‍മ്മാതാവ്

Malayalam

പൊതുവേ സിനിമകള്‍ റിലീസായി കഴിഞ്ഞാല്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ട്രെന്റായി മാറാറുണ്ട്. ഉദാഹരണം, ചാര്‍ളി സിനിമയോടെ തരംഗമായ മൂക്കൂത്തി, ആട് സിനിമയിലെ മള്‍ട്ടി കളര്‍ മുണ്ടുകള്‍ ഇങ്ങനെ നിരവധിയുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയതായി ഒരു പാദസരമാണ് ട്രെന്റായി മാറിയിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തില്‍ അതിഥി റാവു ഹൈദരി അണിഞ്ഞ പാദസരമാണ് കൊലുസ് പ്രേമികളുടെ മനസു കവര്‍ന്നിരിക്കുന്നത്. സില്‍വറിനൊപ്പമുള്ള പച്ചയും പിങ്കും കല്ലുകളാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവും ‘സൂഫിയും സുജാതയും’ പാദസരങ്ങള്‍ ട്രെന്റാവുന്നതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിമനോഹരമായ സംഗീതവും കാഴ്ചകളുമാണ് സൂഫിയും സുജാതയും പങ്കുവയ്ക്കുന്നത്. ഷാനവാസ് നാരാണിപ്പുഴ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top