Connect with us

എന്റെ ശബ്ദത്തിന് വലിയ പ്രശ്മുണ്ടായിരുന്നു, മൂന്ന് വർഷം സംസാരിക്കാൻ പോലും പ്രശ്നമായിരുന്നു; ഇതുവരെയും ഞാൻ അധികം ഇക്കാര്യം പറഞ്ഞിട്ടില്ല; സുജാത

Malayalam

എന്റെ ശബ്ദത്തിന് വലിയ പ്രശ്മുണ്ടായിരുന്നു, മൂന്ന് വർഷം സംസാരിക്കാൻ പോലും പ്രശ്നമായിരുന്നു; ഇതുവരെയും ഞാൻ അധികം ഇക്കാര്യം പറഞ്ഞിട്ടില്ല; സുജാത

എന്റെ ശബ്ദത്തിന് വലിയ പ്രശ്മുണ്ടായിരുന്നു, മൂന്ന് വർഷം സംസാരിക്കാൻ പോലും പ്രശ്നമായിരുന്നു; ഇതുവരെയും ഞാൻ അധികം ഇക്കാര്യം പറഞ്ഞിട്ടില്ല; സുജാത

കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി സം​ഗീതാസ്വാദകരുടെ മനസിനോട് ചേർന്ന് നിൽക്കുന്ന ശബ്ദമാണ് ​ഗായിക സുജാത മോഹന്റേത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും സുജാതയ്ക്ക് തന്റേതായ ഒരിടമുണ്ട്. അന്നും ഇന്നും നിറഞ്ഞ ചിരിയും എളിമ നിറഞ്ഞ സംസാരവുമായി സുജാത സം​ഗീത ലോകത്ത് തിളങ്ങി നിൽക്കുകയാണ്. സുജാതയുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കുമേറെ ഇഷ്ടമാണ്.

വിദ്യാസാ​ഗർ, എആർ റഹ്മാൻ തുടങ്ങിയ പ്ര​ഗൽഭർ ഒരുക്കിയ ​ഗാനങ്ങൾ സുജാതയുടെ ശമ്പദത്തിൽ അനശ്വരമായി. ​അമ്മയുടെ പാത പിന്തുടർന്ന് മകൾ ശ്വേത മോഹനും പിന്നണി ​ഗാന രം​ഗത്തെത്തി ഇന്ന് തന്റേതായ ഒരിടം ശ്വേതയും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ താൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് സുജാത.

ദൈവം എന്നത് പവറാണെന്ന് വിശ്വസിക്കുന്നു. ആ പവറാണ് നമ്മളെ കൊണ്ട് നടക്കുന്നത്. എന്റെ ജീവിതത്തിൽ അങ്ങനെയാണ് നടന്നത്. ഞാൻ വിചാരിക്കുന്നതിനപ്പുറം നല്ലത് തന്നിട്ടുണ്ട്. കുറെ സങ്കടങ്ങളും തന്നിട്ടുണ്ട്. പക്ഷെ ആ സങ്കടത്തിന്റെ അറ്റത്ത് നല്ലൊരു കാര്യം തരും. ഇതുവരെയും ഞാൻ അധികം ഇക്കാര്യം പറഞ്ഞിട്ടില്ല.

എന്റെ ശബ്ദത്തിന് വലിയ പ്രശ്മുണ്ടായിരുന്നു. മൂന്ന് വർഷം സംസാരിക്കാൻ പോലും പ്രശ്നമായിരുന്നു. ശ്വേത കരിയറിലേക്ക് വന്ന സമയാണ്. അവൾക്ക് കുഞ്ഞുണ്ടായ സമയം. അവൾക്കെന്നെ ആവശ്യമായിരുന്നു. പ്രോ​ഗ്രാമുകളൊന്നും എടുക്കാൻ പറ്റിയില്ല. പിന്നെ അതിന് വേണ്ടി ഞാൻ ഒരുപാട് വർക്ക് ചെയ്തു. ഇപ്പോൾ റെക്കോഡിം​ഗ്സ് പാടാൻ വരെയായി. ആ സമയത്ത് ശ്വേതയ്ക്ക് ആവശ്യമായ കാര്യങ്ങൾ ദെെവം നടത്തിക്കൊടുത്തു.

ഈശ്വരൻ ബാലൻസിം​ഗാണെന്ന് ശ്വേത പറഞ്ഞു. നല്ല എന്തെങ്കിലും തരുമ്പോൾ ഇപ്പുറത്ത് ചെറിയൊരു കാര്യം താഴ്ത്തി തരും. തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. ഇങ്ങനെ തന്നെയൊരു ജീവിതം വീണ്ടും തന്നാൽ മതിയെന്ന് പ്രാർത്ഥിക്കുന്നു. കസിൻ രാധിക തിലകിനെക്കുറിച്ചും സുജാത സംസാരിച്ചു. രാധികയെക്കുറിച്ച് ആലോചിക്കാത്ത ഒരു ദിവസം പോലുമില്ലെന്നും സുജാത പറയുന്നു. അവളുടെ ഫോൺ നമ്പർ പോലും മാറ്റിയിട്ടില്ല.

അവളുടെ മെസേജുകളുണ്ട്. ഭയങ്കര സ്പെഷ്യലായിരുന്നു. അവൾക്ക് സുഖമില്ലാത്ത സമയത്ത് ഭയങ്കരമായി ഞങ്ങൾ അടുത്തു. വൈകുന്നേരം ഞങ്ങൾ എല്ലാ കാര്യങ്ങളും സംസാരിക്കുമായിരുന്നുവെന്നും സുജാത പറഞ്ഞു. 2015 ലാണ് രാധിക തിലക് മരിക്കുന്നത്. കാൻസർ ബാധിച്ച് രണ്ട് വർഷത്തോളം ചികിത്സയിലായിരുന്നു. ശ്രദ്ധേയമായ ഒരുപിടി ​ഗാനങ്ങൾ രാധിക തിലക് പാടിയിട്ടുണ്ട്. പിന്നണി ​ഗാന രം​ഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും സുജാന ഇന്നും സാന്നിധ്യം അറിയിക്കുന്നുണ്ട്.

അതേസമയം, 1975 ൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ബം​ഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് സുജാത പിന്നണി ​ഗാന രം​ഗത്തേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ​ഗാനങ്ങൾ പാടി. ഒമ്പതാം വയസ് മുതലാണ് യേശുദാസിനൊപ്പം ​ഗാനമേളകളിൽ പാടിത്തുടങ്ങിയത്. രണ്ടായിരത്തോളം ​ഗാനമേളകളിൽ യേശുദാസിനൊപ്പം സുജാത പാടിയിട്ടുണ്ട്. കരിയറിൽ എപ്പോഴും ചിത്രയും സുജാതയും തമ്മിൽ താരതമ്യം ഉണ്ടായിട്ടുണ്ട്. അതേസമയം ഇവർ അടുത്ത സുഹൃത്തുക്കളാണ്.

യേശുദാസിന്റെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ചും സുജാത സംസാരിച്ചു. ദാസേട്ടനും പ്രഭ ചേച്ചിക്കും താൻ മകളെപ്പോലെയാണെന്ന് പറഞ്ഞുകൊണ്ടാണ് സുജാത സംസാരിച്ച് തുടങ്ങുന്നത്. ഞാൻ ഇപ്പോൾ എന്ത് വേണമെന്ന് പറഞ്ഞാലും എനിക്ക് അവരുണ്ട്. പക്ഷെ എത്ര അടുപ്പമുണ്ടെങ്കിലും പാട്ടിന്റെ അടുത്തുള്ള ബഹുമാനം വേറെയാണ്. ചെറുപ്പത്തിൽ പ്രോഗ്രാമിന് പോയി തുടങ്ങിയതാണ് ഞാൻ ഇവർക്ക് ഒപ്പം.

യാത്രക്ക് ഇടയിൽ പോകുമ്പോൾ ഒന്നുകിൽ ഞാൻ പ്രഭചേച്ചിയുടെ മടിയിലോ അല്ലെങ്കിൽ ദാസേട്ടന്റെ മടിയിലോവാണ് ഉറങ്ങാറുള്ളത്. അങ്ങനെ ഒരുപാട് തവണ ട്രാവൽ ചെയ്തിട്ടുണ്ട്. ശ്വേത എപ്പോഴും പറയും എന്നോട് ദാസേട്ടന് ഒരു പ്രത്യേക ഇഷ്ടമാണെന്ന് എന്നും സുജാത അഭിമുഖത്തിൽ പറ‍ഞ്ഞു.

More in Malayalam

Trending