Connect with us

അദ്ദേഹം സുഖം പ്രാപിക്കുന്നു; അച്ഛനൊപ്പമുള്ള ചിത്രവുമായി സുഹാസിനി

Actress

അദ്ദേഹം സുഖം പ്രാപിക്കുന്നു; അച്ഛനൊപ്പമുള്ള ചിത്രവുമായി സുഹാസിനി

അദ്ദേഹം സുഖം പ്രാപിക്കുന്നു; അച്ഛനൊപ്പമുള്ള ചിത്രവുമായി സുഹാസിനി

സംവിധായകനായും നടനായും തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയനാണ് ചാരുഹാസൻ. ഇപ്പോഴിതാ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്നുള്ള വാർത്തകലാണ് പുറത്തെത്തുന്നത്. മകളും നടിയുമായ സുഹാസിനിയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കൽ സ്റ്റേകേഷൻ എന്നാണോ വിളിക്കേണ്ടത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പെൺമക്കളുടെയും സ്‌നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു’ എന്നാണ് സുഹാസിനി കുറിച്ചത്. ചാരുഹാസനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

വക്കീൽ ഉദ്യോഗസ്ഥനായിരുന്നു താരഹാസൻ. മികച്ച നടനുള്ള നാഷണൽ ഫിലിം അവാർഡ് സ്വന്തമാക്കിയ അദ്ദേഹം തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1931 ജനുവരി 5 നായിരുന്നു ചാരഹാസന്റെ ജനനം. കുട്ടികാലത്ത് അപകടം സംഭവിച്ചതിനാൽ സ്‌കൂളിൽ പോകാൻ സാധിച്ചിരുന്നില്ല.

തുടർന്ന്അധ്യാപകർ വീട്ടിൽ എത്തിയാണ് പ്രാഥമിക വിദ്യാഭ്യാസം നൽകിയത്. പിന്നാട് ഒമ്പതാം വയസ്സിൽ അഞ്ചാം ക്ലാസ്സിലേയ്ക്ക് നേരിട്ട് ചേരുകയായിരുന്നു. സ്‌കൂൾ പഠനത്തിന് ശേഷം വക്കീൽ പഠനത്തിനാണ് പോയത്.1951 ൽ പഠനം പൂർത്തീകരിച്ചു. ശേഷം വക്കീൽ ഉദ്യോ​ഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു.

ചെറുപ്പകാലം മുതൽ തന്നെ അഭിനത്തിൽ ആയിരുന്നു ചാരഹാസന്റെ താത്പര്യം. സഹോദരൻ കമലാഹാസൻ അഭിനയിക്കാൻ തുടങ്ങിയത് പ്രചോദനമായി തീർന്നു.1979 ലാണ് ആദ്യമായി ചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നീട് 120 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ആരോ​ഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

More in Actress

Trending