Connect with us

ഒരേ തിയേറ്ററില്‍ തന്നെ അല്ലേ എന്റെ സിനിമയും റിലീസ് ആകുന്നത്, പിന്നെന്താ ഇങ്ങനെ? തനിക്ക് ദേഷ്യം വരുന്ന കാര്യങ്ങളില്‍ ഒന്നാണിതെന്ന് സുധ കൊങ്കര

News

ഒരേ തിയേറ്ററില്‍ തന്നെ അല്ലേ എന്റെ സിനിമയും റിലീസ് ആകുന്നത്, പിന്നെന്താ ഇങ്ങനെ? തനിക്ക് ദേഷ്യം വരുന്ന കാര്യങ്ങളില്‍ ഒന്നാണിതെന്ന് സുധ കൊങ്കര

ഒരേ തിയേറ്ററില്‍ തന്നെ അല്ലേ എന്റെ സിനിമയും റിലീസ് ആകുന്നത്, പിന്നെന്താ ഇങ്ങനെ? തനിക്ക് ദേഷ്യം വരുന്ന കാര്യങ്ങളില്‍ ഒന്നാണിതെന്ന് സുധ കൊങ്കര

സുരറൈ പോട്ര് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ചലചിത്ര ലോകത്ത് തന്റേതായ ഇടം നേടിയ സംവിധായികയാണ് സുധ കൊങ്കര. ലേഡി ഡയറക്ടര്‍ എന്ന് വിളിക്കുന്നത് തനിക്ക് അംഗീകരിക്കാനാകില്ലെന്നും തനിക്ക് ഏറെ ദേഷ്യം വരുന്ന കാര്യമാണ് ഇതെന്നും പറഞ്ഞിരിക്കുകയാണ് സുധ കൊങ്കാര. തന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരുമൊത്ത് ‘ഓപണ്‍ പണ്ണ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധ ഇക്കാര്യം വെളിപ്പെടുത്തിയത്.

പലരും തന്നെ ലേഡി ഡയറക്ടര്‍ എന്നാണ് അഭിസംബോദന ‌ചെയ്യുന്നതെന്നും എന്താണ് അതിന്റെ ആവശ്യകത എന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്നും സുധ പറയുന്നു. ‘സുരറൈ പോട്ര് സിനിമ ഇറങ്ങുന്നതിന് മുമ്പ് എന്റെ ഒരു സുഹൃത്ത് പറഞ്ഞു, ‘ഒരു ഹീറോയോട് പടത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഓ അത് ആ ലേഡി ഡയറക്ടര്‍ എടുത്ത ചിത്രമല്ലേ എന്ന്.’ അങ്ങനെ പറയുന്നതേ എനിക്ക് ദേഷ്യം വരുന്ന കാര്യമാണ്. എന്തിനാണ് ലേഡി ഡയറക്ടര്‍ എന്ന് വിളിക്കുന്നത്, ഞാന്‍ ബാക്കിയുള്ളവരെയൊക്കെ ജെന്‍സ് ഡയറക്ടര്‍ എന്നാണോ വിളിക്കുന്നത്? അല്ലല്ലോ എല്ലാവരുടെയും സിനിമ റിലീസ് ആകുന്ന അതേ തിയേറ്ററില്‍ അല്ലേ എന്റെയും സിനിമ റിലീസ് ആകുന്നത് എന്നും സുധ ചോദിക്കുന്നു.

സൂരരൈ പോട്ര് എന്ന സിനിമയില്‍ സൂര്യയുടെ കഥാപാത്രം ഭാര്യയായ ബോമ്മിയില്‍ നിന്ന് പണം ചോദിക്കുന്ന സീന്‍ തന്റെ സംവിധായക ടീമില്‍ പലര്‍ക്കും ഇഷ്ടമല്ലായിരുന്നു എന്നും സു്ധ കൊങ്കര പറയുന്നു. സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ തന്റെ ടീമില്‍ പലതരത്തിലുള്ളവര്‍ ഉണ്ടായിരുന്നുവെന്നാണ് സുധ പറയുന്നത്. ‘ഞങ്ങള്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കൂട്ടത്തില്‍ ജെന്‍ഡറും ക്ലാസും ജാതിയും പ്രാതിനിധ്യവും ഒക്കെ പ്രശ്‌നങ്ങളായുള്ള ആളുകളുണ്ടായിരുന്നു. പല കാര്യങ്ങളിലും അവര്‍ സെന്‍സിറ്റീവ് ആയിരുന്നു. ഉദാഹരണത്തിന് സൂര്യ ഭാര്യയോട് കാശ് ചോദിക്കുന്ന സീന്‍ പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല,’ ‘സൂര്യയെ പോലൊരു വലിയ ഹീറോ വന്ന് ഒരു സ്ത്രീയോട് പണം ചോദിക്കുകയോ’ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്.

അതാരായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ഇക്കൂട്ടത്തില്‍ ആരും ഇല്ലായിരുന്നു എന്നായിരുന്നു സുധ മറുപടി പറഞ്ഞത്. രണ്ട് മൂന്നാളുകള്‍ ഈ സീനിനെ ശക്തമായി എതിര്‍ത്തിരുന്നെന്നാണ് സുധ പറഞ്ഞത്. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ താനിക്കാണിവിടെ പരമാധികാരമെന്നും താനാണിവിടെ സ്വേച്ഛാധിപതിയെന്നും പറയുകയാണ് താന്‍ ചെയ്തതെന്നും സുധ പറഞ്ഞു.









More in News

Trending

Recent

To Top