Connect with us

എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്റെ താലി മാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്; വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സുബി സുരേഷ്

News

എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്റെ താലി മാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്; വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സുബി സുരേഷ്

എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്റെ താലി മാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്; വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സുബി സുരേഷ്

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്.

സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ. കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. തുടര്‍ന്നങ്ങോട്ട് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുബി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

വര്‍ഷങ്ങളായി സിനിമയും സീരിയലും സ്‌റ്റേജ് ഷോകളുമായി നടക്കുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്നത് എല്ലാവരും എപ്പോഴും ചോദിക്കുന്ന കാര്യമാണ്. ‘നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവില്‍ കഴിയുന്ന ഒരാളായിരിക്കരുത്. പണിയെടുത്ത് ഭാര്യയെ നോക്കണം. നമ്മളെ നന്നായിട്ട് സ്‌നേഹിക്കണം.’

‘പരസ്ത്രീ ബന്ധം അറിഞ്ഞാല്‍ തല്ലിക്കൊന്നോളും. ഞാന്‍ സ്‌നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരേയും സ്‌നേഹിക്കണം. കലാകാരന്‍മാര്‍ തന്നെ വേണമെന്നില്ല. യുഎസില്‍ നിന്നൊരു പ്രൊപ്പോസല്‍ വന്നിരുന്നു.”അത്ര ദൂരെ പോവാനൊന്നും താല്‍പര്യമില്ലെന്നുമായിരുന്നു’ മുമ്പൊരിക്കല്‍ ഒരു പരിപാടിയില്‍ വെച്ച് സംസാരിക്കവെ സുബി പറഞ്ഞത്. സുബിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സുബിയുടെ കണ്ണുകള്‍ നിറയും. സുബിക്കൊരു സഹോദരനാണുള്ളത്.

ഇപ്പോഴിത സുബിയുടെ പുതിയൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. തന്റെ വിവാഹത്തെ കുറിച്ചാണ് സുബി വീഡിയോയില്‍ സംസാരിക്കുന്നത്. ഒരാള്‍ തന്നെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഒപ്പം കൂടിയിട്ടുണ്ടെന്നാണ് ഒരു കോടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സുബി സുരേഷ് പറഞ്ഞത്. ‘ഒരു സത്യം തുറന്ന് പറയട്ടെ…. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്റെ താലി മാലക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടാണ് നടക്കുന്നത്.’

‘പുള്ളിക്ക് ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്’ എന്നും സുബി പറഞ്ഞു. സുബിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഷോയുടെ അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ ഇത് സത്യമല്ലേയെന്ന് തുടരെ തുടരെ ചോദിക്കുന്നുണ്ട്. തന്റെ പ്രോഗ്രാമിന് ഒരു സത്യമുണ്ടെന്നും വെറും വാക്ക് പറയരുതെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് വീണ്ടും സുബി ഉറപ്പിച്ച് പറഞ്ഞു. ഒപ്പം തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടപ്പിച്ചയാള്‍ ആരാണെന്ന് ഇപ്പോള്‍ തന്നെ കാണിച്ച് തരാമെന്നും സുബി പുതിയ പ്രമോയില്‍ പറഞ്ഞു.

സുബിക്ക് മുമ്പ് പ്രണയങ്ങള്‍ ഉണ്ടായിരുന്നു. അവയെല്ലാം പാതി വഴിയില്‍ വെച്ച് അവസാനിച്ച കഥകള്‍ പലതവണ സുബി പറഞ്ഞിട്ടുണ്ട്. ’15 വര്‍ഷം മുമ്പുള്ള കാര്യമാണ്. അതാണ് ഇന്നലത്തേതു പോലെ ആളുകള്‍ പ്രചരിപ്പിക്കുന്നത്.’ ‘മുമ്പ് ഞാന്‍ പ്രണയിച്ചയാള്‍ ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്ന് പറയുമ്പോള്‍ അറിയാമല്ലോ അന്ന് എന്റെ കയ്യില്‍ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. ഞാന്‍ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.’

‘ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്. ഞാനാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്റെ അമ്മയ്ക്ക് ജോലിക്ക് പോകാമല്ലോയെന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോള്‍ എനിക്ക് വിഷമമുണ്ടായി.’ ‘കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാന്‍ പ്രാപ്തയായപ്പോള്‍ അമ്മയെ ജോലിക്ക് വിടേണ്ട കാര്യമില്ലല്ലോയെന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ പിരിയുകയായിരുന്നു’ എന്നാണ് മുമ്പുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിക്കവെ സുബി പറഞ്ഞത്.

കലാഭവന്‍ മണി മുതല്‍ പല താരങ്ങളുടെയും കൂടെ കോമഡി ഷോ കളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു സുബി സുരേഷ്. വിദേശത്തും നാട്ടിലുമായി നിരവധി പ്രോഗ്രാമുകളില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സൗഹൃദത്തിലായിരിക്കുന്ന കാലത്ത് എല്ലാവരും സുബിയൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി കാത്തിരുന്നതും സത്യമാണ്. അങ്ങനെ സുബി കല്യാണം കഴിക്കുകയാണെങ്കില്‍ സ്വര്‍ണം തരുമെന്ന് വാക്ക് പറഞ്ഞത് നടന്‍ കലാഭവന്‍ മണിയാണ്.

നടന്മാരായ ഷാജോണിനെയും ധര്‍മജനെയും സാക്ഷി നിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണി ഇത്തരമൊരു ഓഫര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ സുബി വിവാഹം കഴിക്കുകയാണെങ്കില്‍ ഇനി അതിന് സ്വര്‍ണം കൊടുക്കാന്‍ കലാഭവന്‍ മണിയോ ഇല്ലാത്ത അവസ്ഥയാണ്. അതോര്‍ത്ത് വിങ്ങി കരയുന്ന നടിയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top