Actor
അവസാനം വിവാഹിതനായി; 47ാം വയസിൽ സന്തോഷം പങ്കുവെച്ച് നടൻ സുബ്ബരാജ്
അവസാനം വിവാഹിതനായി; 47ാം വയസിൽ സന്തോഷം പങ്കുവെച്ച് നടൻ സുബ്ബരാജ്
പ്രേക്ഷകർക്കേറ സുപരിചിതനായ നടൻ സുബ്ബ രാജു വിവാഹിതനായി. താരം തന്നെയാണ് വിവാഹവേഷത്തിൽ ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് വിവാഹിതനായ വിവരം ആരാധകരെ അറിയിച്ചത്. കടൽകരയിൽ നിൽക്കുന്ന തരത്തിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
അവസാനം വിവാഹിതനായി എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. 47ാം വയസിലാണ് നടന്റെ വിവാഹം. ചുവപ്പ് പട്ട് സാരിയാണ് വധുവിന്റെ വേഷം. സിൽക് കുർത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.
നിരവധി വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുള്ള നടനാണ് സുബ്ബരാജു. എന്നിരുന്നാലും എസ്എസ് രാജമൗലി-പ്രഭാസ് കൂട്ടുക്കെട്ടിൽ പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ബാഹുബലിയിലൂടെയാണ് സുബ്ബരാജു ശ്രദ്ധേയനായത്. 2003ൽ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
തെലുങ്ക് കൂടാതെ, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷാചിത്രങ്ങളിലും സുബ്ബരാജു അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടിയുടെ തസ്‌കരവീരൻ, ദിലീപിന്റെ സൗണ്ട് തോമ എന്നീ ചിത്രങ്ങളിലെ സുബ്ബരാജുവിന്റെ അഭിനയം ഏറെ പ്രശംസ നേടിതയിരുന്നു. ജിതേന്ദ്രർ റെഡ്ഡിയാണ് ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.
