Connect with us

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ – 107 പേര് ഒപ്പിട്ട ഹർജി സർക്കാർ തള്ളി , !

Uncategorized

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ – 107 പേര് ഒപ്പിട്ട ഹർജി സർക്കാർ തള്ളി , !

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ – 107 പേര് ഒപ്പിട്ട ഹർജി സർക്കാർ തള്ളി , !

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് മന്ത്രി എ കെ ബാലന്‍. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹത്തെ നാളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു.

പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറി കടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്ന് കാണിച്ച് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുമായി ബന്ധപ്പെട്ട് വലിയ വാദങ്ങളും നടന്നിരുന്നു. മോഹന്‍ലാലിന് അനൂകുലമായി വിവിധ ചലച്ചിത്ര സംഘടനകളും രംഗത്തെത്തിയിരുന്നു.

പുരസ്‌കാര ജേതാക്കളായ ഇന്ദ്രന്‍സും വിസി അഭിലാഷും മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. മോഹന്‍ലാല്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും ഇതിന്റെ പേരില്‍ ആരും തമ്മിലടിക്കരുതെന്നുമായിരുന്നു ഇന്ദ്രന്‍സ് പ്രതികരിച്ചത്.


“ഇക്കൊല്ലം ഇന്ദ്രൻസേട്ടനോട് മത്സരിച്ച് തോറ്റയാളാണ് മോഹൻലാൽ എന്ന് ചിലർ പറയുന്നു. ഈ വർഷം ആ നടൻ അങ്ങനെ പിന്നിൽ പോയെന്നിരിക്കാം. പക്ഷെ അങ്ങനെ ഒരു വർഷക്കണക്ക് കൊണ്ടാണോ മോഹൻലാലിനെ അളക്കേണ്ടത്? ഈ വാദം അക്കാദമിക സദസ്സുകളിൽ വാദിച്ചോളൂ. പക്ഷെ കഴിഞ്ഞ നാൽപ്പത് വർഷം തീയറ്ററിൽ പോയും വീട്ടിലിരുന്നും സിനിമ കണ്ട്‌ ഈ വ്യവസായത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രേക്ഷകസമൂഹത്തിന്റെ മുന്നിൽ ഈ മണ്ടത്തരം പറയരുത്,” ഇന്ദ്രന്‍സിനു മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ‘ആളൊരുക്കം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വി സി അഭിലാഷ് പറയുന്നു.

More in Uncategorized

Trending

Recent

To Top