ഹേമ മാലിനിയും സുമലതയും ഗംഭീറും മുന്നിൽ; സുരേഷ് ഗോപിയും ഇന്നസെൻ്റും പിന്നിൽ..
Published on
ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ പുറത്തുവന്ന് തുടങ്ങിയിരിക്കുകയാണ്. അന്തിമ ഫലം അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ ചൂടു പിടിക്കുന്നതിനിടെ മത്സരരംഗത്തുള്ള താരസ്ഥാനാര്‍ത്ഥികളും മുന്നിൽ തന്നെയാണ്.
കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് വെല്ലുവിളി ഉയർത്തി കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലത വോട്ടെണ്ണലിൻ്റെ തുടക്കത്തില്‍ ലീഡ് നേടിയിരുന്നു. കൂടാതെ ഉത്തര്‍ പ്രദേശിലെ മഥുരയിൽ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനിയും ലീഡ് ചെയ്യുകയാണ്. അതിനൊപ്പം ഈസ്റ്റ് ഡൽഹിയിൽ ഗൗതം ഗംഭീറും മുന്നിൽ തന്നെ തുടരുകയാണ്.
അതേസമയം കേരളത്തിലെ താര മത്സരാർത്ഥികളായിരുന്ന സുരേഷ്ഗോപിയും ഇന്നസെൻ്റും പിന്നിലാണ്. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സുരേഷ്ഗോപി മൂന്നാം സ്ഥാനത്തും ചാലക്കുടി മണ്ഡലത്തിൽ ഇന്നസെൻ്റ് രണ്ടാം സ്ഥാനത്തുമാണ്.
Star election…
Continue Reading
You may also like...
Related Topics:gambeer, Hema Malini, Innocent, sumalatha, Suresh Gopi