Actress
പെട്ടെന്ന് കാഴ്ച നഷ്ടമാവുകയായിരുന്നു. മൂന്ന് മാസം കാഴ്ചയുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് നടി ശ്രുതി ജയൻ
പെട്ടെന്ന് കാഴ്ച നഷ്ടമാവുകയായിരുന്നു. മൂന്ന് മാസം കാഴ്ചയുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് നടി ശ്രുതി ജയൻ
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് ശ്രുതി ജയൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തലൂടെയാണ് ശ്രുതി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് പൈപ്പിൻ ചുവട്ടിലെ പ്രണയം, നിത്യഹരിത നായകൻ,ജൂൺ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ?, തുടങ്ങിയ സിനിമകളിലൂടെ പ്രേകഅഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രുതി സജീവമാണ്. ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റുമായി എത്താറുമുണ്ട്.
ആ അടുത്ത കാലത്തായി ശ്രുതിയ്ക്ക് കാഴ്ച നഷ്ടമായി എന്ന തരത്തിലൊരു വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് പറയുകയാണ് ശ്രുതി ജയൻ. സംഭവം നടക്കുന്നത് 2014ലാണ്. ഇപ്പോഴത് വീണ്ടും ചർച്ചയാകുന്നുണ്ട്. എല്ലാവരും വിളിച്ച് ചോദിക്കുന്നത് കണ്ണിന് കാഴ്ചയില്ലേ എന്നാണ്. കണ്ണിന് കാഴ്ചയുണ്ട്. 2014ലാണ് സംഭവം.
പെട്ടെന്ന് കാഴ്ച നഷ്ടമാവുകയായിരുന്നു. മൂന്ന് മാസം കാഴ്ചയുണ്ടായിരുന്നില്ല. അന്ന് ഡോക്ടർമാർക്കും എന്താണ് കാരണമെന്ന് മനസിലായിരുന്നില്ല. കാരണം അറിയാൻ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തലവേദന വരികയും പിന്നാലെ എന്റെ കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു.
നേരത്തെ തലവേദനയുടെ പ്രശ്‌നമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി വന്നതാണ്. ഡോക്ടർമാരും നിസ്സഹായരായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ പഴയത് പോലെയായി. ഇതിനിടെ ഞാൻ ഡാൻസ് പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. എനിക്ക് ഡാൻസ് ഉപേക്ഷിക്കാൻ സാധിക്കില്ലായിരുന്നു. അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. പതിയെ കാഴ്ചയും തിരികെ കിട്ടി എന്നും ശ്രുതി പറയുന്നു.
ജീവിതത്തെ വളരെ ലൈറ്റ് ആയിട്ട് കാണുന്ന ആളാണ് ഞാൻ. എന്ത് വന്നാലും അതിനെ മറികടക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സഹോദരൻ മരിച്ചു, അച്ഛൻ മരിച്ചു, അങ്ങനെ ഒരുപാട് നഷ്ടങ്ങൾ നേരിട്ടു. ഇങ്ങനൊക്കെ സംഭവിക്കുമ്പോഴും അടുത്തത് എന്ത് എന്നാണ് ചിന്തിക്കുക. അന്ന് അയ്യോ എന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നില്ല ചെയ്തത്. അടുത്തത് എന്ത് എന്നായിരുന്നു. നൃത്തം ഉപേക്ഷിക്കാനാകില്ല. എനിക്കൊരു ഐഡന്റിറ്റി തന്നത് നൃത്തമാണ്.
അന്ന് സുധാചന്ദ്രൻ കാല് നഷ്ടപ്പെട്ടിട്ടും വീണ്ടും ഡാൻസ് ചെയ്യാൻ തുടങ്ങിയിരുന്നു. അങ്ങനെ പലരേയും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഹെലൻ കെല്ലറിനെ പോലുള്ളവരൊക്കെ മോട്ടിവേഷൻ ആയിരുന്നു. അങ്ങനെ ഡാൻസ് ചെയ്യും എന്നൊരു വിശ്വാസമുണ്ടാക്കിയെടുക്കുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നുവെന്നും താരം പറയുന്നുണ്ട്.
അതേസമയം, നൃത്തവുമായി മുന്നോട്ടു പോകണം എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹമെന്നും ശ്രുതി പറഞ്ഞിരുന്നു. സിനിമ എന്നു പറയുന്നത് അവരുടെ കണ്ണിലൂടെ നോക്കിയാൽ മറ്റൊരു ലോകമാണ്. മാത്രമല്ല അവർ കുറച്ച് ഓർത്തഡോക്സ് കൂടിയാണ്. ആ ലോകത്തേക്ക് മകളെ വിടാനുള്ള ഒരു വിഷമമൊക്കെ ആദ്യം അവർക്ക് ഉണ്ടായിരുന്നു. പതിയെ അതുമായി അവർ പൊരുത്തപ്പെടുകയായിരുന്നു.
ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെ ലൊക്കേഷനുകൾ മാറിമാറിയുള്ള യാത്രയും പഠിച്ച പ്രഫഷനിൽ തുടരാത്തതിനുള്ള വിഷമവും ഒക്കെ അവർ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും പിന്നോട്ട് പോവുക എന്നതും വളരെ വിഷമകരമായ കാര്യമാണ്.
അത് അവർക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഇപ്പോൾ ഞാൻ നൃത്തവും അഭിനയവും ഒരേസമയം മുന്നോട്ടു കൊണ്ടു പോകുന്നതിൽ അവർക്കും വിഷമമില്ല. ആദ്യത്തെ ഒന്ന് രണ്ട് സിനിമയുടെ ലൊക്കേഷനിൽ അമ്മ കൂടെ വന്നിരുന്നു. പിന്നീട് എന്റെ യാത്രകൾ ഒറ്റയ്ക്കാണ്. മറ്റെല്ലാ പ്രഫഷനുകളിലും സ്ത്രീകൾ ഒറ്റയ്ക്കു യാത്ര ചെയ്യാറുണ്ടല്ലോ. അതേപോലെതന്നെ ഈ മേഖലയിലെ എന്റെ യാത്ര തനിയെ ആവാം എന്ന് ഞാനും കരുതി എന്നും ശ്രുതി പറയുന്നു.
അതേസമയമ അംഅഃ എന്ന ചിത്രം ആണ് ശ്രുതിയുടെ ഏറ്റവും പുതിയ സിനിമ. പിന്നാലെ ചാട്ടുളി എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ശ്രുതി ജയൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
