Connect with us

ഹണി ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ?; വിമർശനവുമായി നടി ശ്രിയ രമേശ്

Social Media

രാഹുല്‍ ഈശ്വറിനെ വിമര്‍ശിച്ച് നടി ശ്രിയ രമേശ്. പെണ്‍ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശില്‍പ്പങ്ങളിലും ധാരാളം കേള്‍ക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദുചെയ്യണം എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുമോ? ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയില്‍ ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളിലുമുള്ള ശില്‍പ്പങ്ങള്‍ തകര്‍ക്കുവാന്‍ ഇയാള്‍ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങള്‍ക്ക് മുമ്പിലെ സാലഭഞ്ചികകള്‍ക്ക് മാക്‌സി ഇടീക്കുമോ?

ഹണി ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാള്‍ക്ക് അറിയില്ലെ? മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മില്‍ സൗഹൃദമോ പ്രൊഫഷണല്‍ ബന്ധമോ ഉണ്ടാവുക സ്വാഭാവികമാണ്.

എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയന്റില്‍ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാല്‍ അതിനെതിരേ പ്രതികരിക്കുവാനും ആവശ്യമെങ്കില്‍ പരാതി നല്‍കുവാനും സ്ത്രീക്ക് അവകാശമുണ്ട്. ഹണിയും അതേ ചെയ്തുള്ളൂ. അതിന് അവരുടെ വസ്ത്രധാരണം മുതല്‍ അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമര്‍ശനങ്ങളുമായി ചാനലുകള്‍ തോറും കയറി ഇറങ്ങി പ്രതികരിയ്ക്കുവാന്‍ നടക്കുന്നു.

കുറ്റാരോപിതനേക്കാള്‍ സ്ത്രീവിരുദ്ധതയായാണ് അതില്‍ പലതും എന്നാണ് എനിക്ക് ഫീല്‍ ചെയ്തത്. സിനിമയില്‍ റേപ്പ് സീനിലോ ഇന്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാല്‍ ആ നടിയെ പൊതു സമൂഹത്തില്‍ ആര്‍ക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തില്‍ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്. അത്തരക്കാരെ ചര്‍ച്ചയില്‍ നിന്ന് അവതാരകര്‍ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാന്‍ ഉള്ളതെന്നും ശ്രിയ പറ‍ഞ്ഞു.

More in Social Media

Trending