Connect with us

ശ്രീദേവിയേറ്റവും ഭയന്നത് ആ നടനെയാണ് ! മദ്യപിച്ച് തന്റെ മുറിയിലെത്തിയ നടനെ ശ്രീദേവി ഒരിക്കൽ ഇറക്കിവിട്ടു !

Bollywood

ശ്രീദേവിയേറ്റവും ഭയന്നത് ആ നടനെയാണ് ! മദ്യപിച്ച് തന്റെ മുറിയിലെത്തിയ നടനെ ശ്രീദേവി ഒരിക്കൽ ഇറക്കിവിട്ടു !

ശ്രീദേവിയേറ്റവും ഭയന്നത് ആ നടനെയാണ് ! മദ്യപിച്ച് തന്റെ മുറിയിലെത്തിയ നടനെ ശ്രീദേവി ഒരിക്കൽ ഇറക്കിവിട്ടു !

രണ്ടു കാലഘട്ടങ്ങളിൽ ബോളിവുഡിൽ തരംഗം സൃഷ്ടിച്ചവരാണ് ശ്രീദേവിയും സഞ്ജയ് ദത്തും . എന്നാൽ ഇരുവരും ഒറ്റ ചിത്രത്തിലെ ഒന്നിച്ചഭിനയിച്ചിട്ടുള്ളു. കാരണം സഞ്ജയ് ദത്തിനെ ശ്രീദേവിക്ക് ഭയമായിരുന്നു. അതിന്റെ കാരണം സഞ്ജയ് ദത്ത് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.

1980 കളിൽ ശ്രീദേവി വളരെ വിജയം കൈവരിച്ച നടിയായിരുന്നു. സഞ്ജയ് ദത്ത് ആ സമയത്ത് ബോളിവുഡ് ഇൻഡസ്ട്രിയിൽ പുതിയൊരാളും. മാത്രമല്ല ശ്രീദേവിയുടെ വലിയ ഒരു ആരാധകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീദേവിയെ ഒരു നോക്ക്‌ കാണാൻ സഞ്ജയ് ഇടക്ക് സെറ്റുകളിൽ പോകുമായിരുന്നു.

സഞ്ജയ്, മദ്യത്തിനും ലഹരിക്കും അങ്ങേയറ്റം അടിമയായ സമയം ആയിരുന്നു അത്. പല തവണയും ശ്രീദേവിയെ കാണാൻ സെറ്റുകളിൽ പോകുമ്പോൾ , മദ്യപിച്ചിട്ടായിരിക്കും പോകുന്നത്. കാണാൻ സാധിച്ചിട്ടുമില്ല. അങ്ങനെയൊരു ദിവസം ഹിമ്മത്ത്‌വാലയുടെ ഷൂട്ടിങ് നടക്കുന്നത് സഞ്ജയ് ദത്തിന്റെ സിനിമയുടെ ലൊക്കേഷനടുത്താണ്. ജിതേന്ദ്രയുടെ നായികയായാണ് ശ്രീദേവി അഭിനയിക്കുന്നത്.

ആ സിനിമയുടെ ഷൂട്ടിങിൽ സഞ്ജയ് എത്തി. ശ്രീദേവി മേക്കപ്പ് റൂമിലായിരുന്നു. അവിടെ ചെന്ന് വാതിലിൽ മുട്ടി. ശ്രീദേവി തന്നെയാണ് വാതിൽ തുറന്നത്.മദ്യപിച്ച അവസ്ഥയിൽ ചെല്ലുന്നത് കൊണ്ട് തന്നെ തനിക്ക് നടന്നത് ഒന്നും ഓർമയില്ല എന്നാണ് സഞ്ജയ് ദത്ത് പിന്നീട് അഭിമുഖത്തിൽ പറഞ്ഞത്. എന്തായാലും അവിടെ സംഭവിച്ചത് നല്ല കാര്യങ്ങളല്ലെന്ന് ഉറപ്പ്. പേടിച്ചുവിറച്ച ശ്രീദേവി, സഞ്ജയെ ഇറക്കിവിട്ട് വാതിലടച്ചു. ഇതായിരുന്നു ശ്രീദേവിയും സഞ്ജയ്‌യും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച.

ഈ ഒരൊറ്റ കാരണം കൊണ്ട് സഞ്ജയ് ദത്തിനൊപ്പം സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി വളരെ അധികം പേടിച്ചിരുന്നു . പക്ഷെ എന്നിട്ടും ശ്രീദേവിക്ക് സഞ്ജയ്‌യുടെ കൂടെ സമീൻ എന്ന ഒരു സിനിമ കമ്മിറ്റ് ചെയ്യേണ്ടി വന്നു. അതിൽ ഒറ്റ സീൻ പോലും ഇവർ ഒരുമിച്ച് കാണില്ല എന്ന് സംവിധായകൻ ഉറപ്പു കൊടുത്തത് കൊണ്ട് മാത്രമാണ് ഈ സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി തീരുമാനിക്കുന്നത്. സഞ്ജയ് ദത്ത്, വിനോദ് ഖന്ന, രജനീകാന്ത് എന്നിവരായിരുന്നു നായകന്മാർ. എന്നാൽ ഷൂട്ടിങ് തുടങ്ങിയ ആ സിനിമ പല കാരണങ്ങളാൽ റിലീസ് ആയതുമില്ല.

പിന്നീട് ഖുദാ ഹവാ എന്ന ചരിത്രസിനിമയിലും ശ്രീദേവിക്കൊപ്പം സഞ്ജയ് ദത്തിന് അഭിനയിക്കാൻ അവസരമെത്തി. അമിതാഭ് ബച്ചൻ നായകനായ ആ സിനിമയിൽ അവസാനനിമിഷം സഞ്ജയ് ദത്തിനെ സംവിധായകൻ ഒഴിവാക്കി. പിന്നീട് നാഗാർജുനയാണ് ആ വേഷം ചെയ്തത്.അവസാനം ശ്രീദേവിയുടെ കരിയർ പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയിൽ രക്ഷകനായി എത്തിയത് സഞ്ജയ് ദത്താണ്. 1993ൽ‍ സഞ്ജയ് ജനപ്രിയ നടനായി തീർന്ന സമയം. മഹേഷ് ഭട്ട് ഗുംരഹ് എന്ന സിനിമയുമായി ശ്രീദേവിയെ സമീപിച്ചു. അന്ന് സംവിധായകൻ എല്ലാക്കാര്യങ്ങളും കൃത്യമായി ശ്രീദേവിയോട് സംസാരിച്ചിരുന്നു. നായകൻ സഞ്ജയ് ദത്ത്. കഥ കേട്ട ശേഷം ഒരിക്കൽ പോലും നായകനെ മാറ്റാൻ ആവശ്യപ്പെട്ടുമില്ല. എന്നാല്‍ അവർ ഒരുമിച്ച് അഭിനയിച്ചെങ്കിലും ഇരുവരും തമ്മിൽ സെറ്റിൽ സംസാരിക്കാറിലായിരുന്നു.

ഷോട്ട് കഴിയുമ്പോൾ പലപ്പോഴും ശ്രീദേവി സഞ്ജയുടെ മുഖത്തു പോലും നോക്കാതെ പോകുമായിരുന്നു. മയക്കുമരുന്ന് അടിച്ചാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്നായിരുന്നു ശ്രീദേവിയുടെ ഭയം.ഗുംരഹ് സിനിമ വളരെ അധികം പ്രേക്ഷക പ്രീതി നേടിയ സിനിമയാണ്. സിനിമയിലെ അവരുടെ കെമിസ്ട്രി ജനങ്ങൾ എലാം ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ സിനിമയ്ക്ക് ശേഷം പിന്നീടൊരിക്കലും അവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

എന്നാൽ സംവിധായകൻ കരൺ ജോഹർ ഇവരെ രണ്ടുപേരെയും 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് അഭിനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ ചിത്രത്തിനായി കഴിഞ്ഞ ഒക്ടോബറിൽ ശ്രീദേവി കരാർ ഒപ്പിട്ടതുമാണ്. അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീദേവിയുടെ ഭർത്താവായാണ് സഞ്ജയ് ദത്ത് അഭിനയിക്കേണ്ടിയിരുന്നത്. വരുൺ ധവാനും ആലിയ ഭട്ടുമായിരുന്നു സിനിമയിലെ മറ്റു താരങ്ങൾ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കാനിരുന്ന ചിത്രം ശ്രീദേവിയുടെ വിടവാങ്ങലോടെ അവസാനിച്ചു.

sridevi afraid of sanjay dutt

More in Bollywood

Trending

Recent

To Top