Connect with us

അയാള്‍ നാണമില്ലാതെ നോക്കാനും അങ്ങനെ കാണിക്കാനും തുടങ്ങി !! ട്രെയിനില്‍ വെച്ചുണ്ടായ അനുഭവം വെളിപ്പെടുത്തി നടി ശ്രിയ രമേഷ്‌…

Malayalam Breaking News

ധാരാളം മോശം അനുഭവങ്ങള്‍ ട്രെയിന്‍ യാത്രക്കിടെ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ശ്രീയ രമേശ്. സിനിമാ സീരിയല്‍ നടി ശ്രീയ വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ട്രെയിന്‍ യാത്രയില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രിയ തുറന്നു പറഞ്ഞത്. യാത്രയ്ക്കിടയില്‍ ആദ്യം പരിചയപ്പെടാന്‍ വരുന്ന പലരും പിന്നീടു വലിയ ശല്യമായി മാറുമെന്നു തുറന്നു പറഞ്ഞ ശ്രീയ രണ്ടു വര്‍ഷം മുന്‍പുണ്ടായ ഒരു സംഭവം പങ്കുവച്ചു.

മാവേലിക്കരയില്‍ നിന്ന് ഒരു സിനിമയുടെ ചിത്രീകരണത്തിനായി കണ്ണൂരിലേക്കു പോകേണ്ടി വന്നപ്പോഴാണ് സംഭവം. പെട്ടെന്നുള്ള തീരുമാനമായതിനാല്‍ തേഡ് എസിയിലാണ് സീറ്റ് കിട്ടിയതെന്നും അന്നുണ്ടായ അനുഭവത്തെ തുടര്‍ന്ന് ജീവിതത്തില്‍ എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ ഇനി ട്രെയിനില്‍ യാത്ര ചെയ്യില്ലയെന്നു തീരുമാനിച്ചതായും ശ്രീയ തുറന്നു പറയുന്നു. ഇതുവരെ അതു പാലിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച്‌ ശ്രീയയുടെ വാക്കുകള്‍..

“ബോഗിയില്‍ സ്ത്രീകളായി ഞാനും എന്റെ സഹായിയും മാത്രം. യാത്രയിലുടന്നീളം ഒരാള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ പെരുമാറാന്‍ തുടങ്ങി. വല്ലാത്ത നോട്ടവും ചലനങ്ങളും. ആരും പ്രതികരിക്കുന്നില്ല. ഞാന്‍ ഭയന്നു വിറച്ച്‌ സഹായിയുടെ പിന്നില്‍ മറഞ്ഞിരുന്നു.”

“പലപ്പോഴും പ്രതികരിക്കണമെന്നു തോന്നി. പറ്റിയില്ല. സഹായി ധൈര്യം തന്നു. രൂക്ഷമായി നോക്കിയപ്പോള്‍ കുറച്ചു നേരം ശല്യമുണ്ടായില്ല. പക്ഷേ വീണ്ടും നാണമില്ലാതെ നോക്കാനും കോപ്രായം കാട്ടാനും തുടങ്ങി. കണ്ണൂരില്‍ ഇറങ്ങുംവരെ ഭയന്നാണ് കഴിഞ്ഞത്. ഇപ്പോഴാണെങ്കില്‍ ഞാന്‍ പ്രതികരിക്കുമായിരുന്നു. കുറച്ചു കൂടി ബോള്‍ഡായി. അന്നു പക്ഷേ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ റിയാക്‌ട് ചെയ്യേണ്ടിടത്ത് റിയാക്‌ട് ചെയ്തില്ലങ്കില്‍ ശരിയാകില്ല എന്നു മനസ്സിലായി. പല സ്ഥലങ്ങളിലും നിശബ്ദയായാല്‍, അവര്‍ കരുതും നമുക്കത് ഇഷ്ടപ്പെട്ടിട്ടാണെന്ന്.”

Sreeya Remesh about her bad experience

More in Malayalam Breaking News

Trending

Recent

To Top