Connect with us

അതെ എന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോകുന്നു; വരനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ; ആ മുഖം

Malayalam

അതെ എന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോകുന്നു; വരനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ; ആ മുഖം

അതെ എന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോകുന്നു; വരനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ; ആ മുഖം

മലയാളികളുടെ ഇഷ്ട താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് ശ്രീവിദ്യ മുഖം കാണിച്ചിട്ടുള്ളുവെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീവിദ്യയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്

ഇപ്പോഴിത ശ്രീവിദ്യയുടെ വിവാഹ നിശ്ചയം നടക്കാൻ പോവുകയാണ്. താരം തന്നെയാണ് അക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഏറെ നാളുകളായി താരം പ്രണയത്തിലായിരുന്നു.

പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നുവെങ്കിലും ചെറുക്കനെ പരിചയപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വരനൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിയ്ക്കുകയാണ് താരം.

മുഖം തിരിഞ്ഞ് നില്‍ക്കുന്നതായിട്ടാണ് ആളെ കാണുന്നത്. കൂളിങ് ഗ്ലാസ് ഒക്കെ വെച്ചിട്ടുണ്ട്. അതാരാവും എന്ന് ശ്രീവിദ്യ വെളിപ്പെടുത്തിയിട്ടില്ല. ഉടൻ തന്നെ വരനെ പരിചയപ്പെടുത്തുമെന്നും ശ്രീവിദ്യ പുതിയതായി പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.

അതെ എന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോകുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരിയ്ക്കുന്നത്. നടിയോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഒരു വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ശ്രീവിദ്യ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്നെ ഒരുപാട് ഇഷ്ടമുള്ള ഒരാളുണ്ട്. ഒന്നര വര്‍ഷം കൊണ്ട് കല്യാണം ഉണ്ടാവും എന്നാണ് അന്ന് ശ്രീവിദ്യ പറഞ്ഞത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍ എന്നാണ് സൂചന. രാഹുലിനൊപ്പമുള്ള ചില ചിത്രങ്ങള്‍ നടി മുമ്പ് പങ്കുവെച്ചിരുന്നു.

സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുലാണ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ സഹോദരന്റെ വിവാഹം.

തന്റെ വരനോട് പ്രണയം പറയാൻ പോയപ്പോഴുള്ള അതേ ഹൃദയമിടിപ്പും പരവേശവും നിങ്ങൾക്ക് മുന്നിൽ അവനെ പരിചയപ്പെടുത്താൻ പോകുമ്പോഴുണ്ടെനന്നാണ് പുത്തൻ വീ‍ഡിയോയിൽ ശ്രീവിദ്യ പറയുന്നത്. തന്നെ അഭിനയത്തിലെത്തിയ തുടക്ക കാലത്ത് ചിലര്‍ കളിയാക്കിയിരുന്നുവെന്ന് ശ്രീവിദ്യ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷന് പഠിക്കുന്നു ഞാനപ്പോള്‍. സ്‌കൂള്‍ കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ച് നോക്കി. സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല.’ ‘അതോടെ ചിലര്‍ കളിയാക്കലും തുടങ്ങി ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ… അന്ന് പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം’ എന്നാണ് ശ്രീവിദ്യ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top