ഇത് മറന്നതില്‍ നാണക്കേടൊന്നുമില്ല, മറവി മനുഷ്യസഹജമായ കാര്യമാണ്, അത് ഓര്‍മ്മിപ്പിക്കാനല്ലേ ദൈവം എനിക്ക് നിന്നെ തന്നിട്ടുള്ളത് ; ശ്രീവിദ്യയോട് നന്ദു
സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു ശ്രീവിദ്യ തന്റെ ഭാവിവരനെ പരിചയപ്പെടുത്തിയത്. സംവിധായകനായ രാഹുലാണ് ശ്രീവിദ്യയെ വിവാഹം ചെയ്യുന്നത്.. താൻ പ്രണയത്തിലാണെന്ന് ശ്രീവിദ്യ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും വിവാഹ നിശ്ചയം നടക്കുന്നതിന് തൊട്ട് മുമ്പാണ് വരനെ ശ്രീവിദ്യ ഒരു യുട്യൂബ് വീഡിയോയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. സ്റ്റാര്‍ മാജിക് പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു.
ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ. ഇപ്പോഴിത തന്റെ പെണ്ണുകാണൽ ആനിവേഴ്സറി ആഘോഷിച്ചതിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യ.
രാഹുലിന് പക്ഷെ തന്റെ പെണ്ണുകാണല്‍ കഴിഞ്ഞിട്ട് ഒരു വർഷമായി എന്നത് ഓർമയില്ലായിരുന്നു. അതിന്റെ കുറ്റ സമ്മതം വീഡിയോയിൽ രാഹുൽ എന്ന നന്ദു നടത്തുന്നുമുണ്ട്. രാഹുലിനെ നന്ദുവെന്നാണ് ശ്രീവിദ്യ വിളിക്കുന്നത്.
എപ്പോഴും സര്‍പ്രൈസ് കൊടുക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാന്‍. തിരിച്ച് സര്‍പ്രൈസ് കിട്ടുന്നതും ഇഷ്ടമാണ്. നിര്‍ഭാഗ്യവശാല്‍ എനിക്ക് നന്ദുവില്‍ നിന്നും അധികം സര്‍പ്രൈസൊന്നും കിട്ടാറില്ല. പല ദിനങ്ങളും നന്ദു ഓര്‍ത്തിരിക്കാറില്ല.
ബര്‍ത്ത് ഡെ, എന്‍ഗേജ്‌മെന്റ് ഡെ, നമ്മള്‍ പ്രണയം പറഞ്ഞ ദിവസം, അച്ഛന്റേയും അമ്മയുടേയും ബര്‍ത്ത് ഡെ ഇങ്ങനെ കുറിച്ച് ഡേറ്റുകള്‍ മാത്രമെ നന്ദുവിന് അറിയുള്ളൂ. പെണ്ണുകാണല്‍ ദിവസം എന്തായാലും ഓര്‍ത്തിരിക്കാന്‍ വഴിയില്ല എന്നാണ് കുറച്ച് ക്ലൂ കൊടുത്ത് പറയിപ്പിക്കാനുള്ള ശ്രമത്തിനിടെ ശ്രീവിദ്യ പറഞ്ഞത്. നമ്മുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ദിവസമാണ്.
അന്ന് നീ ചെക്ക് ഷര്‍ട്ടാണ് ധരിച്ചതെന്ന് പറഞ്ഞപ്പോഴാണ് നന്ദുവിന് ഇന്ന് പെണ്ണുകണ്ടിട്ട് ഒരു വര്‍ഷമായെന്ന് മനസിലായത്. ഇത് മറന്നതില്‍ നാണക്കേടൊന്നുമില്ല. മറവി മനുഷ്യസഹജമായ കാര്യമാണ്. അത് ഓര്‍മ്മിപ്പിക്കാനല്ലേ ദൈവം എനിക്ക് നിന്നെ തന്നിട്ടുള്ളതെന്നായിരുന്നു നന്ദു ശ്രീവിദ്യയോട് പറഞ്ഞത്.
പിന്നെയും ക്ലൂ കൊടുത്തപ്പോഴാണ് ഇത്രയും കണ്ടിട്ടും ഞാന്‍ പൊട്ടനാണോയെന്ന് നന്ദു ചോദിച്ചത്.
ഈ ദിവസത്തിന്റെ പ്രത്യേകത എനിക്ക് അറിയാമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്റെ തലയില്‍ തൊട്ട് സത്യം ചെയ്യൂ എന്നായിരുന്നു ശ്രീവിദ്യ രാഹുലിനോട് പറഞ്ഞത്. രാഹുലിന് സർപ്രൈസ് സമ്മാനങ്ങളും ശ്രീവിദ്യ കൊണ്ട് വന്നിരുന്നു.
ഞാന്‍ ഡയറ്റിലാണെന്ന് അറിഞ്ഞിട്ട് മനപ്പൂര്‍വ്വം ചോക്ലേറ്റുമായി വന്നിരിക്കുകയാണ്. ഫൈവ് സ്റ്റാറും മഞ്ചും കിന്‍ഡര്‍ ജോയുമൊക്കെ സമ്മാനമായി തരുന്ന ആദ്യത്തെ കാമുകിയായിരിക്കും ശ്രീവിദ്യ എന്നായിരുന്നു ശ്രീവിദ്യയെക്കുറിച്ച് നന്ദു പറഞ്ഞത്. പെണ്ണുകാണലിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഞങ്ങളുടെ കൈയ്യിലുണ്ട്.