Connect with us

പലരും പറഞ്ഞു പേടിപ്പിച്ചു; അവസാനം ആ സിനിമയുടെ ക്ലൈമാക്സ് ശ്രീനിവാസൻ മാറ്റി !!

Malayalam Articles

പലരും പറഞ്ഞു പേടിപ്പിച്ചു; അവസാനം ആ സിനിമയുടെ ക്ലൈമാക്സ് ശ്രീനിവാസൻ മാറ്റി !!

പലരും പറഞ്ഞു പേടിപ്പിച്ചു; അവസാനം ആ സിനിമയുടെ ക്ലൈമാക്സ് ശ്രീനിവാസൻ മാറ്റി !!

പലരും പറഞ്ഞു പേടിപ്പിച്ചു; അവസാനം ആ സിനിമയുടെ ക്ലൈമാക്സ് ശ്രീനിവാസൻ മാറ്റി !!

നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് , രചയിതാവ് എന്നീ മേഖലകളില്‍ കഴിവും മികവും തെളിയിച്ചു കൊണ്ടാണ് ‘വടക്കുനോക്കിയന്ത്രം ‘ എന്ന ചിത്രത്തിലൂടെ ‘ശ്രീനിവാസന്’‍ സംവിധായകനായി മാറുന്നത്. മലയാള സിനിമയെ ഒരുപാട് ചിരിപ്പിച്ചും അതിലേറെ ചിന്തിപ്പിച്ചുമായിരുന്നു ‍ വടക്കുനോക്കിയന്ത്രത്തെ ശ്രീനിവാസന് കാലത്തെ തോല്‍പ്പിച്ച മെഗാഹിറ്റാക്കി മാറ്റിയത്. എന്നാല്‍, വടക്കുനോക്കിയന്ത്രം റിലീസായ ആദ്യ ദിവസം തന്നെ ശ്രീനിവാസനെ തേടി വന്ന ഫോണ്‍ കാളുകളെല്ലാം ചിത്രത്തിന്‍റെ ‘ക്ലൈമാക്സ് ‘ ഉടനെ മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശിച്ചത്.

ശുഭ സൂചകമായി അവസാനിക്കുന്ന മലയാള സിനിമയുടെ നടപ്പുരീതികളെ നിരാകിച്ചു കൊണ്ടായിരുന്നു ശ്രീനിവാസന്‍ വടക്കുനോക്കിയന്ത്രത്തിന്‍റെ ക്ലൈമാക്സ് ഒരുക്കിയത്. ”തളത്തില്‍ ദിനേശനെന്ന ശ്രീനിവാസന്‍റെ ‘വട്ട് ‘ മാറി വീട്ടിലെത്തി ഭാര്യയോടൊപ്പം ഉറങ്ങുമ്പോള് എന്തോ ശബ്ദം കേട്ട് ദിനേശന്‍‍ ഉണരുന്നതും ടോര്‍ച്ചെടുത്ത് പതുങ്ങി വന്ന് പ്രേക്ഷകരുടെ കണ്ണിലേക്ക് വെളിച്ചമടിക്കുന്നതുമായിരുന്നു ചിത്രത്തിന്‍റെ ക്ലൈമാക്സ്.സന്തോഷ സൂചകമായി അവസാനിപ്പിച്ചില്ലെങ്കില്‍ കളക്ഷന്‍ കുറയുമെന്ന് പലരും പറഞ്ഞു പേടിപ്പിച്ചപ്പോൾ ആ ക്ലൈമാക്സ് കട്ട് ചെയ്‌തു മാറ്റാന് ശ്രീനിവാസന് നിര്‍ബന്ധിതനായി.‍‍‍

ദിനേശനും ഭാര്യയും ആലിംഗനം ചെയ്യുന്നതോടെ ചിത്രം അവസാനിപ്പിച്ചു .എന്നാല്‍,ഒരാഴ്ച പിന്നിട്ടപ്പോള് ചിത്രം വലിയ ചര്‍ച്ചയായി മാറി. ‍ഉടനെ, ആദ്യത്തെ ക്ലൈമാക്സ് തന്നെ വീണ്ടും കൂട്ടിചേര്‍ക്കാന്‍ ശ്രീനിവാസന് ഉത്തരവിടുകയായിരുന്നു. വടക്കുനോക്കിയന്ത്രം കണ്ടവരെല്ലാം സമ്മതിക്കും ആ , വേറിട്ട ക്ലൈമാക്സ് തന്നെയായിരുന്നു വടക്കുനോക്കിയന്ത്രത്തിന്‍റെ പൂര്‍ണ്ണതയെന്ന്.

Sreenivasan ‘Vadakkunokkiyanthram’ movie Climax Changed

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top