Connect with us

‘മെഗാസ്റ്റാർ’ എന്ന് സ്വയം പേരിട്ടു! സ്റ്റേജിൽ ഊച്ചാളി എന്ന് വിളിച്ചാലോ! മമ്മുട്ടിയെ അപമാനിച്ച് ശ്രീനിവാസൻ! വേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ!

Actor

‘മെഗാസ്റ്റാർ’ എന്ന് സ്വയം പേരിട്ടു! സ്റ്റേജിൽ ഊച്ചാളി എന്ന് വിളിച്ചാലോ! മമ്മുട്ടിയെ അപമാനിച്ച് ശ്രീനിവാസൻ! വേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ!

‘മെഗാസ്റ്റാർ’ എന്ന് സ്വയം പേരിട്ടു! സ്റ്റേജിൽ ഊച്ചാളി എന്ന് വിളിച്ചാലോ! മമ്മുട്ടിയെ അപമാനിച്ച് ശ്രീനിവാസൻ! വേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ!

മലയാള സിനിമയുടെ മെഗാസ്റ്റാർ എന്നതിൽ ഇന്നും ആർക്കും മറികടക്കാനാകാത്ത അഭിനയ ചക്രവർത്തി എന്ന പദവിയിലേക്ക് മമ്മുട്ടി എത്തി നിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാൽ ഇതിനിടെ മമ്മൂട്ടിയെക്കുറിച്ച് രസകരമായൊരു കഥ പങ്കുവെക്കുകയാണ് ശ്രീനിവാസന്‍.

മമ്മൂട്ടിക്ക് മെഗാസ്റ്റാർ എന്ന് ലഭിച്ചതിനു പിന്നിലെ കഥയാണ് ശ്രീനിവാസൻ പൊതുവേദിയിൽ വെച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന ബാലയുടെ പുതിയ സിനിമയുടെ ടെറ്റില്‍ ലോഞ്ചില്‍ വച്ചായിരുന്നു ശ്രീനിവാസന്‍ ആ കഥ പങ്കുവച്ചത്. മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെയാണെന്നാണ് ശ്രീനിവാസന്റെ വാക്കുകൾ.

‘മലയാളത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ? മലയാളത്തിന് മാത്രമേ മെഗാസ്റ്റാര്‍ എന്നൊരു പദവിയുള്ളൂയെന്നും ബാക്കിയുള്ളിടത്ത് സൂപ്പര്‍ സ്റ്റാറുകളാണ് എന്നുമാണ് ശ്രീനിവാസൻ പറയുന്നത്. അമിതാഭ് ബച്ചന്‍, ,രജനികാന്ത്, മോഹന്‍ലാല്‍ എന്നിവരൊന്നും മെഗാസ്റ്റാര്‍ അല്ലെന്നും നടൻ കൂട്ടിച്ചേർത്തു. ഇത് പറഞ്ഞതിന് പിന്നാലെയാണ് ശ്രീനിവാസൻ ആ കഥ വെളിപ്പെടുത്തിയത്.

വർഷങ്ങൾക്ക് മുൻപ് ദുബായില്‍ ഒരു ഷോയ്ക്ക് മമ്മുട്ടിയും താനുമൊക്കെ പോയിരുന്നു. തുടർന്ന് തങ്ങളെ എല്ലാവരെയും അവിടെയുള്ളവര്‍ക്ക് പരിചയപ്പെടുത്താനായി വേദിയിലേക്ക് വിളിച്ചു. എന്നാൽ അവിടെവെച്ച് ‘മമ്മൂട്ടി പറയുന്നത് താൻ കേട്ടിരുന്നു, അയാളെ സ്റ്റേജിലേക്ക് വിളിക്കുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ വിളിക്കാവു എന്ന്’. എന്നാണ് ശ്രീനിവാസന്‍ മമ്മുട്ടിയെ കുറിച്ച് പറയുന്നത്.

അതേസമയം അന്ന് തന്റെ പേര് വിളിക്കുമ്പോള്‍ ഊച്ചാളി ശ്രീനിവാസന്‍ എന്ന് വിളിക്കണമെന്ന് താൻ തീരുമാനിക്കുകയായിരുന്നെങ്കിൽ പിറ്റേന്ന് മുതല്‍ താൻ എല്ലായിടത്തും ഊച്ചാളി ശ്രീനിവാസന്‍ ആയിരിക്കുമെന്നും നടൻ പരിഹസിച്ചു. അത്തരത്തിൽ താൻ ഒരു കാര്യം തീരുമാനിച്ചാല്‍ ആര്‍ക്കെങ്കിലും മാറ്റാന്‍ പറ്റുമോ?. ചങ്കൂറ്റമുള്ളവര്‍ പേര് തീരുമാനിക്കുമെന്നും മറ്റുള്ളവര്‍ വിളിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു. അതുകൊണ്ട് തന്നെ ബാലയ്ക്ക് ഇഷ്ടമുള്ള പേര് ബാലയെ വിളിക്കാമെന്നും ശ്രീനിവാസന്‍ തമാശയായി വേദിയിൽ വെച്ച് പറയുകയുണ്ടായി.

Continue Reading
You may also like...

More in Actor

Trending