Actor
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയതിന് ശേഷം തനിക്ക് പണം ലഭിച്ചില്ല, കേന്ദ്രസര്‍ക്കാരിന് പോലും ആവശ്യമില്ലാത്ത സാധനങ്ങളാണ് ആവശ്യപ്പെടുന്നത്; ശ്രീനിവാസൻ
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയതിന് ശേഷം തനിക്ക് പണം ലഭിച്ചില്ല, കേന്ദ്രസര്‍ക്കാരിന് പോലും ആവശ്യമില്ലാത്ത സാധനങ്ങളാണ് ആവശ്യപ്പെടുന്നത്; ശ്രീനിവാസൻ
നടനായും തിരക്കഥാകൃത്തായും പേരെടുത്ത വ്യക്തിയാണ് ശ്രീനിവാസന്‍. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ്. സിനിമാ ലോകത്ത് ശ്രീനിവാസന്‍ നേടിയെടുത്ത നേട്ടങ്ങള്‍ ചെറുതല്ല. അസുഖ ബാധിതനായി നാളുകളായി ചികിത്സയിലായിരുന്നു ശ്രീനിവാസന്‍. അടുത്തിടെയാണ് ആരോഗ്യ നില മെച്ചപ്പെട്ടത്.
ഇപ്പോഴിതാ പുതിയ ഒരു അഭിമുഖത്തിൽ ഒരു ചാനല്‍ തന്നെ പറഞ്ഞുപറ്റിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. 50000 രൂപ അവാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ ചാനലുകാര്‍ തന്നെ പറ്റിച്ചെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയതിന് ശേഷം തനിക്ക് പണം ലഭിച്ചില്ലെന്നും അഞ്ച് വര്‍ഷമായി പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്.
ഞാന്‍ തൃശ്ശൂരില്‍ സ്‌ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ അവാര്‍ഡുണ്ടെന്ന് പറഞ്ഞു. എനിക്ക് വരാന്‍ പറ്റില്ല, ഞാന്‍ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അവാര്‍ഡുണ്ട്, 50000 രൂപയാണ് എന്ന് പറഞ്ഞ് കുറെ നിര്‍ബന്ധിച്ചു. ആളെ പേഴ്‌സണലായി അറിയാവുന്നത് കൊണ്ട് ഞാന്‍ വരാമെന്ന് പറഞ്ഞു’ എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അങ്കമാലിയില്‍ വച്ചായിരുന്നു പരിപാടി. അങ്ങനെ താന്‍ അവിടെ എത്തി. എന്തോ ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്ന് പറഞ്ഞ് ഭയങ്കര പേരുള്ള അവാര്‍ഡാണ്, കേട്ടാല്‍ ഞെട്ടി പോകും
50000 രൂപയുടെ ഒരു കവര്‍ തന്നു. ചേട്ടാ അതൊരു ഫേക്ക് സാധനമാണ് തന്നത്. പൈസ തരുന്നുണ്ട് ഒന്ന് അക്കൗണ്ട് നമ്പര്‍ അയച്ചു തരണേ എന്ന് പറഞ്ഞുവെന്നും അത് പ്രകാരം ഞാന്‍ അക്കൗണ്ട് നമ്പര്‍ അയച്ചു കൊടുത്തുവെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. അതിനു ശേഷം ഇതേ കള്ളന്‍ ക്ലോസ് ചെയ്ത ഒരു ചെക്കും ആധാര്‍ കാര്‍ഡും വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്.
തനിക്ക് നാഷ്ണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അതിനും പൈസ ഉണ്ടായിരുന്നു. അവര്‍ അന്ന് അക്കൗണ്ട് നമ്പര്‍ ചോദിച്ച് പൈസ അയക്കുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന് പോലും ആവശ്യമില്ലാത്ത സാധനങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.